• Logo

Allied Publications

Europe
ജര്‍മ്മനിയിലെ ആശുപത്രികള്‍ നഴ്സുമാരില്ലാതെ സ്തംഭിക്കുന്നു
Share
ബര്‍ലിന്‍: കോവിഡ് കാരണം ജര്‍മ്മനിയിലെ ആശുപത്രികള്‍ ജീവനക്കാരില്ലാതെ പ്രത്യേകിച്ച് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുന്നു. പണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി എന്ന പഴഞ്ചൊല്ലാണ് ഇവിടെ പ്രസക്തമാവുന്നത്. കാരണം കഴിഞ്ഞ കാലങ്ങളായി ജര്‍മനിയില്‍ നഴ്സുമാരുടെ വലിയ കുറവ് അനുഭവപ്പെടുകയാണ്.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മേയുന്ന കൊറോണ കാരണം ജോലിക്കാരില്‍ ഭൂരിഭാഗവും കൊറോണ അതും ഡെല്‍റ്റ വിഭാഗം പടന്നു പിടിച്ച് കൊറോണ ബാധിതരായത് ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ ആരോഗ്യവകുപ്പം മാനേജ്മെന്റും തുറന്നു സമ്മതിക്കുകയാണ്.

ഏതാണ്ട് 2 ലക്ഷത്തിലധികം നഴ്സുമാരുടെ കുറവാണ് നിലവില്‍ ജര്‍മനിയില്‍ ഉണ്ടായിരിയ്ക്കുന്നത്. ജര്‍മ്മനിയില്‍ കോവിഡ് അണുബാധകള്‍ കുതിച്ചുയരുകയാണ്, രോഗികളോയവരെയോ ക്വാറനൈ്റനില്‍ കഴിയുന്നവരേയും ജോലിക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയാണയപ്പോള്‍ സംജാതമായിരിയ്ക്കുന്നത്.

ജര്‍മനിയിലെ ഏതാണ്ട് 75 ശതമാനം ആശുപത്രികളിലും സമാനമായ സാഹചര്യമാണ് ഉള്ളത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി, കോവിഡ് ~19 ന്റെ ഒമിക്റോണ്‍ തരംഗവുമായി രാജ്യം പോരാടുമ്പോള്‍ ജര്‍മ്മനിയിലെ നൂറുകണക്കിന് ആശുപത്രികള്‍ കാര്യമായ ജീവനക്കാരുടെ കുറവുമായി മല്ലിടുകയാണ്.

അനേകം ജീവനക്കാര്‍ കൊറോണ ബാധിതരായി അധിക ഭാരം സൃഷ്ടിച്ചതായി ആശുപത്രി തീവ്രപരിചരണ അസോസിയേഷന്‍ പ്രസിഡന്‍റ് വെളിപ്പെടുത്തി.1,320 തീവ്രപരിചരണ വിഭാഗങ്ങളില്‍ 518 എണ്ണം നിയന്ത്രിത പ്രവര്‍ത്തനത്തിലാണ് ഓടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. സമീപകാല കാര്‍ണിവല്‍ ആഘോഷങ്ങളെത്തുടര്‍ന്ന് നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ സംസ്ഥാനത്ത് കോവിഡ് അണുബാധയുടെ വര്‍ദ്ധനവ് ഉണ്ടായി.

ക്വാറനൈ്റനും ഐസൊലേഷനും കാരണം ജീവനക്കാരുടെ അഭാവം സമാനമായ ആശങ്കകള്‍ നിലനില്‍ക്കുന്നതായി ജര്‍മ്മന്‍ ഹോസ്പിറ്റല്‍ ഫെഡറേഷന്റെ ചെയര്‍മാന്‍ വെളിപ്പെടുത്തി.ക്വാറനൈ്റനും ഐസൊലേഷനും കാരണം ജീവനക്കാരുടെ അഭാവത്തില്‍ രാജ്യവ്യാപകമായി പ്രശ്നമുണ്ടന്ന ആശുപത്രികളുമായി ബന്ധപ്പെട്ട മറ്റൊരു സംഘടന അറിയിച്ചു. നിലവിലെ ഒരു സര്‍വേ കാണിക്കുന്നത് 75 ശതമാനം ആശുപത്രികള്‍ക്കും അവരുടെ സാധാരണ ശ്രേണിയിലുള്ള സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും ഇതിന് നിര്‍ണായക ഘടകം ജീവനക്കാരുടെ കുറവുമാണന്നും പറഞ്ഞു.ജര്‍മ്മനിയില്‍ കൊവിഡ് അണുബാധകള്‍ കുതിച്ചുയരുന്നത് തുടരുകയാണ്,

ഇന്‍സിഡെന്‍സ് റേറ്റ് 1,733.4 ല്‍ എത്തി, ജര്‍മ്മനിയിലെ ഹെല്‍ത്ത് ഓഫീസുകള്‍ ഏറ്റവും പുതിയ 24 മണിക്കൂറിനുള്ളില്‍ 222,080 പുതിയ കോവിഡ് അണുബാധകളും 264 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ജോസ് കുമ്പിളുവേലില്‍

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.