• Logo

Allied Publications

Europe
സ്ത്രീ സമീക്ഷ ലോക വനിതാദിനം ആഘോഷിച്ചു
Share
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ വനിതാ വിഭാഗം സ്ത്രീ സമീക്ഷ കഴിഞ്ഞ ഞായറാഴ്ച മാർച്ച് 20 ന് ലോക വനിതാദിനം ആഘോഷിച്ചു.

രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച വെബ്നാറിൽ പങ്കെടുത്തു.. "സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം" എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ വിഷയത്തെ ആസ്പദമാക്കിയാണ് സ്ത്രീ സമീക്ഷ വെബിമിനാർ സംഘടിപ്പിച്ചത് .

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡണ്ടും കൂടിയായ സഖാവ് .സുഭാഷിണി അലി വെബിനാർ ഉത്‌ഘാടനം ചെയ്തു. സി പി എം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ആയ പി. കെ. ശ്രീമതി ടീച്ചർ, പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയ മൃദുല ദേവി. മുതിർന്ന മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാട് , പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത് ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

സമീക്ഷ യുകെ നാഷണൽ ജോയിൻ സെക്രട്ടറി ചിഞ്ചു സണ്ണി സ്വാഗതവും നാഷണൽ ട്രഷറർ രാജി രാജൻ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദിയും അറിയിച്ചു . യുവതയുടെ ശബദ്ധമായി ആര്യ ജോഷിയും, ഇൻഷ വക്കുളങ്ങരയും സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം എന്ന വിഷയത്തെ കുറിച്ച് നടത്തിയ ചെറു പ്രഭാഷണങ്ങൾ ഇവർ നാളെയുടെ ശബ്ദമായി മാറും എന്ന് നിസ്സംശയം പറയാവുന്നവ ആയിരുന്നു.

സത്യനാരായണന്‍റെ വിപ്ലവഗാനത്തോടെ തുടങ്ങിയ ചടങ്ങ് കലാ പരിപാടികൾ കൊണ്ടും സമ്പന്നമായിരുന്നു.ആര്യ ശ്രീ ഭാസ്ക്കറിന്‍റെ ഗാനാലാപനവും അനുപമ ലാനിഷിന്‍റെ ശാസ്ത്രീയ നൃത്തവും പരിപാടിക്ക് പകിട്ടേകി. ഓൺലൈൻ ആയിനടന്ന പരിപാടിയിൽ നിരവധി പേര് പങ്കെടുത്തു. സ്ത്രീ സമീക്ഷയുടെ മുമ്പോട്ടുള്ള യാത്രക്ക് പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ എല്ലാവരും ആശംസയും പൂർണ്ണ പിന്തുണയും അറിയിച്ചു.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.