• Logo

Allied Publications

Europe
അയർലൻഡ് നാഷണൽ പിതൃവേദി ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു
Share
ഡബ്ലിൻ : അയർലൻഡ് നാഷണൽ പിതൃവേദിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രിതൃവേദിയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ ദിനമായ മാർച്ച്‌ 19 ന് സൂം വഴി നടന്നു.

സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് അയർലൻഡ് നാഷണൽ പിതൃവേദി ഉത്ഘാടനം ചെയ്തു. പിതൃവേദിയുടെ ലോഗോ പ്രകാശനവും ബിഷപ്പ് നിർവ്വഹിച്ചു. പിതൃവേദിയുടെ ബൈലോ തദ്ദവസരത്തിൽ സമർപ്പിച്ചു.

സാബത്തിന്‍റെ മൂല്യങ്ങൾക്കും, കുടുംബ ബന്ധങ്ങൾക്കും മുൻഗണന കൊടുക്കുവാൻ ശ്രദ്ധിക്കണമെന്ന് ബിഷപ്പ് തന്‍റെ പ്രസംഗത്തിൽ പ്രവാസി കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചു. കൂദാശ സ്വീകരണത്തിലൂടെ അനുദിനം ദൈവത്തെ മുറുകെപ്പിടിക്കുവാൻ ഓരോ വിശ്വസിക്കും കടമയുണ്ട് എന്നും ബിഷപ്പ് പറഞ്ഞു.

അയർലൻഡ് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ ആമുഖപ്രസംഗം നടത്തി. പിതൃവേദി നാഷണൽ കോ ഓർഡിനേറ്റർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാമിലി അപ്പസ്തൊലിക് സെക്രട്ടറി അൽഫോൻസ ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു. നാഷണൽ പിതൃവേദി പ്രസിഡണ്ട്‌ തോംസൺ തോമസ് സ്വാഗതവും സെക്രട്ടറി ഫ്രാൻസിസ് ജോസഫ് നന്ദിയും പറഞ്ഞു. യൗസേപ്പിതാവിനേക്കുറിച്ചുള്ള കവിത 'നീതിമാൻ ' വൈസ് പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട് ആലപിച്ചു. ബിനു കെ പി, ആദം ബിനു, ആമോസ് ബിനു (ബെൽഫാസ്റ്റ്) എന്നിവർ ഗാനങ്ങളാലപിച്ചു.

വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് (കൃപാവരം) മാർച്ച് 11 നു ആരംഭിച്ച നൊവേനക്ക് തിരുനാൾ ദിനത്തിൽ അയർലണ്ട് മതബോധന ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട് കാർമ്മികനായിരുന്നു.

വിശുദ്ധ യൗസേപ്പ് പിതാവിനെയും പരിശുദ്ധ മറിയത്തേയും ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് മത്സരം റിയ തോംസൺ നയിച്ചു. ഓവറോൾ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ജോർഡി വർഗീസ് (ഫിസ്ബോറോ), ആബേൽ നിലീഷ് (ബ്ലാക്ക് റോക്ക്), ജെറിൻ വർഗീസ് (ബ്രേ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എയ്ഞ്ചൽ റോജി (ബെൽഫാസ്റ്റ്), ഹന്ന വിൻസെന്‍റ് (ബ്ലാക്‌റോക്ക്), ജോയൽ വർഗീസ് (ബ്രേ ), എയ്ഞ്ചെൽ റോയി (ബ്രേ ), ഹെവൻ രാജു (ബെൽഫാസ്റ്റ് ), മിലൻ ജോൺ (ബ്രേ ), ടോം ജെറോം, ലിസ് ബിനു, ഹന്ന ബിനു (ബ്രേ ) തുടങ്ങിയവരും സമ്മാനർഹരായി. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.

ക്വിസ് മത്സരം നയിക്കുവാൻ നാഷണൽ പിതൃവേദിയുടെയും എസ്.എം.വൈ. എം. പ്രസിഡൻ്റ് സെറീന ജോയിസിൻ്റേയും നേതൃത്വത്തിൽ യുവതീ യുവാക്കൾക്ക് പരിശീലനം നൽകിയിരുന്നു.

മിഷ മാത്യു (ഡണ്ടാൽക്ക് ) ഡെൽജിത് ജോമോൻ (ബെൽഫാസ്റ്റ് ), അനഘ ആന്റു (താല ), ആൻ റിയ ആനന്ദ് (ഡണ്ടാൽക്ക്), തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ ക്വിസ് മത്സരം നയിച്ചു. റിയ തോംസൺ അവതാരികയായിരുന്നു.

സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ടിബി മാത്യു, സെക്രട്ടറി ജിൻസി ജിജി, ഡബ്ലിൻ സോണൽ ട്രസ്റ്റി സെക്രട്ടറി സീജോ കാച്ചപ്പിള്ളി, ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യൻ, ബെന്നി ജോൺ, പിതൃവേദി നാഷണൽ ട്രഷറർ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി റോജി സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗം ജിയോ ജോസഫ്, ഡബ്ലിൻ റീജിയൻ പ്രസിഡണ്ട്‌ ജെയ്‌സൺ ജോസഫ്, മേഖലാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. തോമസ് ചേർക്കോട്ട്, ഫാ. പോൾ മൊറേലി, ഫാ. ജോയൽ സോജൻ, ഫാ. ജോഷി പറോക്കാരൻ, ഫാ. ജോസഫ് പിണക്കാട്ട്,, ഫാ. സിബി അറക്കൽ, ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, ഫാ. റോബിൻ തോമസ് കൂറുമുള്ളിൽ, ഫാ. മാനുവൽ പൂനാട്ട്, ഫാ ജോസ് ഭരണികുളങ്ങര, ഫാ. മാത്യു ചാമക്കാലായിൽ, ഫാ. ജോഷി കുത്തനാപ്പള്ളിൽ, ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ , ഫാ. ജിൽസൺ കോക്കണ്ടത്തിൽ, ഫാ. മാത്യു പിട്ടാപ്പള്ളിൽ എന്നിവർ വിവിധ ദിവസങ്ങളിൽ നൊവേന അർപ്പിച്ച് സന്ദേശം നൽകി.

നോർത്തേൺ അയർലണ്ടിൽ നിന്നും റിപ്പബ്ലിക്ക് ഓഫ് അയർലൻഡിൽ നിന്നും മികച്ച പങ്കാളിത്തമാണ് കൃപാവരത്തിന് ലഭിച്ചത്. വിശ്വാസ ദീപവും, പ്രാർഥനാ മൂല്യവും ഉയർത്തിപ്പിടിച്ച കൃപാവരം വൻ വിജയമാക്കിയ എല്ലാവർക്കും പിതൃവേദി നാഷണൽ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

ജെയ്സൺ കിഴക്കയിൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.