• Logo

Allied Publications

Europe
ഡോ. മുരളി തുമ്മാരുകുടി ജി20 പദ്ധതി മേധാവി
Share
ബെര്‍ലിന്‍: മലയാളിയായ മുരളി തുമ്മാരുകുടി ജി 20 രാജ്യങ്ങള്‍ ആവിഷ്കരിച്ച ആഗോള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ മേധാവിയായി നിയമിതനായി.

ജനീവയില്‍ യുഎന്‍ പരിസ്ഥിതി സംഘടനയുടെ ദുരന്തനിവാരണ വിഭാഗത്തിന്‍റെ മേധാവിയായി പ്രവര്‍ത്തിച്ച അദ്ദേഹം, ഇനി ഐക്യരാഷ്ട്രസഭയുടെ ജര്‍മനിയിലെ ബോണ്‍, യുഎന്‍സിസിഡി ആസ്ഥാന ഓഫീസിലാണ് പ്രവര്‍ത്തിക്കുക. ഏപ്രില്‍ 11നു സ്ഥാനമേല്‍ക്കും.

2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തില്‍ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടെ പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വച്ച് ജി 20 രാജ്യങ്ങള്‍ തുടങ്ങിവയ്ക്കുന്ന വന്‍പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലിയെന്ന് അദ്ദേഹം പറഞ്ഞു. ഏതാണ്ട് നൂറുകോടി ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാന്‍ സാധിക്കുകയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനം തടയുന്നതിലും പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലും സുസ്ഥിരവികസനം സാധ്യമാക്കുന്നതിലും പ്രകൃതി സംരക്ഷണത്തിനും ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും ഏറെ പങ്കുണ്ടെന്ന് ലോകം മസിലാക്കി വരുന്ന കാലമാണിത്. ഈ പശ്ചാത്തലത്തിലാണ്, മനുഷ്യചരിത്രത്തില്‍ ഇന്നു വരെ ശ്രമിച്ചിട്ടില്ലാത്തത്ര വ്യാപ്തിയിലുള്ള ഈ പദ്ധതി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ, അതിനു നേതൃത്വം നല്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും മുരളി തുമ്മാരുകുടി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദുരന്തപ്രതികരണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ വിദഗ്ധനായ അദ്ദേഹം, 35ലധികം രാജ്യങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും നിരവധി വലിയ സംഘര്‍ഷങ്ങളുടെയും ദുരന്തങ്ങളുടെയും പാരിസ്ഥിതിക അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ഐക്യരാഷ്ട്രസഭയില്‍ ചേരുന്നതിനു മുമ്പ്, ഡോ. പിഎച്ച്ഡി പരിസ്ഥിതി സംരക്ഷണത്തില്‍, ബെര്‍ക്ക്ലിയിലെ കലിഫോര്‍ണിയ സര്‍വകലാശാലയില്‍ ബിയാര്‍സ് ഫെലോയാണ്.

2003 ല്‍ യുഎന്‍ പരിസ്ഥിതിവകുപ്പില്‍ ചേര്‍ന്ന ഡോ. മുരളി തുമ്മാരുകുടി കഴിഞ്ഞ ഇരുപതു വര്‍ഷമായി ജനീവയില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ഓഫീസറും നിലവില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്‍റെ ക്രൈസിസ് മാനേജ്മെന്‍റ് ബ്രാഞ്ചില്‍ ഓപ്പറേഷന്‍സ് മാനേജരുമാണ് അന്പത്തേഴുകാരനായ ഈ കൊച്ചി വെങ്ങോല സ്വദേശി.

ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​