• Logo

Allied Publications

Middle East & Gulf
പോസ്റ്റ് കോവിഡ് കോൺഫററൻസ്‌ മാർച്ച് 25 ന്
Share
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "പോസ്റ്റ് കോവിഡ് കോൺഫറൻസ്‌" മാർച്ച് 25 നു (വെള്ളി) വൈകുന്നേരം ആറിന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ (ഹൈദരലി ശിഹാബ് തങ്ങൾ) നഗറിൽ നടക്കും.

പരിപാടിയിൽ ഇന്ത്യൻ പാർലമെന്‍റ് അംഗം രാജ് മോഹൻ ഉണ്ണിത്താൻ എംപി, മുസ് ലിം ലീഗ് നേതാത് പി.കെ. ബഷീർ എംഎൽഎ, ആബിദ് ഹുസൈൻ തങ്ങൾ, പ്രമുഖ വാഗ്മിയും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഷാഫി ചാലിയം കുവൈറ്റിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മെഡ്എക്സ് മെഡിക്കൽ കെയർ, അൽ അൻസാരി എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർമാർ.

കോവിഡ് കാലത്ത് അതിരുകളില്ലാത്ത പ്രവർത്തനങ്ങളിലൂടെ അദ്ഭുതങ്ങൾ സൃഷ്ടിച്ച കുവൈറ്റ് കെഎംസിസിയുടെ മെഡിക്കൽ വിംഗ് പ്രവർത്തകരെയും കെഎംസിസി അംഗങ്ങളെയും ചടങ്ങിൽ നേതാക്കൾ മൊമെന്‍റോ നൽകി ആദരിക്കും.

കോവിഡ് മഹാമാരിക്കാലത്ത് ലോകം വിറങ്ങലിച്ചു നിന്നപ്പോൾ കോവിഡ് കാലം തുടങ്ങിയതു മുതൽ ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണമെത്തിച്ചും മരുന്നുകളില്ലാത്തവർക്ക് മരുന്നെത്തിച്ചും കുവൈറ്റ് കെഎംസിസി മുന്നിൽ തന്നെയുണ്ടായിരുന്നു. പതിനയ്യായിരത്തോളം ആളുകൾക്കാണ് കുവൈറ്റ് കെഎംസിസിയുടെ മരുന്നെത്തിക്കൽ പദ്ധതി ഉപകാരമായത്.

ആശങ്കകൾക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നവർക്കു മുന്നിൽ മെഡിക്കൽ വിംഗ് പ്രവർത്തകർ നടത്തിയ കൗൺസിലിംഗുകൾ തെല്ലൊന്നുമല്ല ആശ്വസമേകിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യാനും അവസാനം ഒരു നോക്കുപോലും കാണാൻ പറ്റാത്ത ഉറ്റവരുടെ മനസംതൃപ്തിക്കുവേണ്ടി മുന്നിൽ നിന്ന് അവരവരുടെ വിശ്വാസമനുസരിച്ച് അതു നടത്തികൊടുക്കാനും കെഎംസിസി നേതാക്കളും പ്രവർത്തകരും മുന്നിൽ തന്നെയുണ്ടായിരുന്നു. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകൾ നിർത്തലാക്കപ്പെട്ടപ്പോൾ പന്ത്രണ്ടോളം വിമാനങ്ങളാണ് പ്രവാസികളെ നാട്ടിലെത്തിക്കാൻ കുവൈറ്റ് കെഎംസിസി ചാർട്ട് ചെയ്തത്.

കോവിഡ് മഹാമാരിയുടെ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാനാവാതെ ഒലിച്ചു പോകുന്ന മനുഷ്യജന്മങ്ങളുടെ ചുടുനിശ്വാസങ്ങളോട് സചേതനമായി പ്രതികരിച്ചും അവർക്ക് പുനർജനി നൽകാനുള്ള യത്നങ്ങളിൽ പങ്കുവഹിച്ചും കുവൈറ്റ് കെഎംസിസിയെ സഹായിക്കാൻ മുന്നോട്ടു വന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുകയാണ്.

കുവൈറ്റ് കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത്, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ കെ.ടി.പി.അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ.നാസർ, വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എഞ്ചി.മുഷ്താഖ്, ടി.ടി.ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ ഫഹാഹീൽ "മെഡ്എക്സ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സലിം കോട്ടയിൽ

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.