• Logo

Allied Publications

Americas
ഷിക്കാഗോയില്‍ ഒരു മില്യൺ ഡോളറിന്‍റെ സൗജന്യ ഗ്യാസ് വിതരണം
Share
ഷിക്കാഗോ: രാജ്യത്താകമാനം കുതിച്ചുയർന്ന ഗ്യാസ് വില കാര്യമായ മാറ്റമൊന്നും ഇല്ലാതിരിക്കെ അനിശ്ചിതമായി തുടരുമ്പോൾ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് സഹായ ഹസ്തവുമായി ഷിക്കാഗോ എക്‌സ് മേയറോള്‍ സ്ഥാനാര്‍ഥി വില്ലി വില്‍സണ്‍ .

മാർച്ച് 24 നു (വ്യാഴം) രാവിലെ ഏഴു മുതല്‍ ഷിക്കാഗോയിലെ തിരഞ്ഞെടുക്കപ്പെട്ട 21 കേന്ദ്രങ്ങളിൽ ഒരു മില്യൺ(1000000) ഡോളര്‍ വിലവരുന്ന സൗജന്യ ഗ്യാസ് വിതരണം നടത്തുന്നു. ഒരാള്‍ക്ക് 50 ഡോളര്‍ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ഷിക്കാഗോയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 200,000 ഡോളറിന്‍റെ സൗജന്യ ഗ്യാസ് വിതരണം നടത്തിയിരുന്നു . നിരവധി പേരാണ് ഗ്യാസ് സ്റ്റേഷനുകൾക്കു മുന്പിൽ എത്തിയിരുന്നത്. ഗ്യാസ് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര വാഹന ഗതാഗതം തടസപെടുത്തിയിരുന്നു. ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നതിന് കനത്ത പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് .

യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ 2.50 മുതല്‍ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്‍റെ വില 4 മുതല്‍ 4.50 വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞവര്‍ഷത്തെ ഈസമയത്തേക്കാള്‍ 50 ശതമാനം വര്‍ധനവ്.

വില്ലി വില്‍സണ്‍ കാണിച്ച മാതൃക പിന്തുടര്‍ന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് പല ഗ്യാസ് സ്റ്റേഷന്‍ ഉടമസ്ഥരും തീരുമാനിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ