• Logo

Allied Publications

Americas
അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി മെഡലിൻ ആൾബ്രൈറ്റ് അന്തരിച്ചു
Share
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലിൻ ആൾബ്രൈറ്റ് (84) അന്തരിച്ചു. അർബുദ രോഗത്തെതുടർന്നു ചികിത്സയിലിരിക്കെവെയാണ് അന്ത്യം.

1996 ലാണ് അന്നത്തെ പ്രസിഡന്‍റായിരുന്ന ബിൽ ക്ലിന്‍റൺ ഭരണത്തിൽ സ്റ്റേറ്റ് സെക്രട്ടറിയായി സുപ്രധാന പങ്കു വഹിച്ചു. ഇതിനു മുൻപ് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന റാങ്കിംഗിലുള്ള വനിതയായിരുന്നു. 2001ൽ ഈ സ്ഥാനത്തു നിന്നു വിരമിച്ചു. 2012ൽ ബറാക് ഒബാമ ഫ്രീഡം മെഡൽ നൽകി ഇവരെ ആദരിച്ചിരുന്നു.

സ്ത്രീകളോട് ഏറ്റവും ഉയർന്ന രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണമെന്നു മെഡലിൻ ഉപദേശിച്ചു. മറ്റുള്ളവർ ചോദ്യങ്ങൾ ചോദിക്കണമെന്ന് ആവശ്യപ്പെടുന്നതിനു മുൻപു ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് ഇവർ സ്ത്രീകളോട് അഭ്യർഥിച്ചു.

1937ൽ ചെക്കോസ്ലോവാക്യായിലെ പ്രാഗിലായിരുന്നു ജനനം. 1939 ൽ ഇവരുടെ കുടുംബം യൂറോപ്പിലേക്കു കുടിയേറി. 1948 ലാണ് ഇവർ അമേരിക്കയിൽ എത്തുന്നതും ഡെൻവറിൽ ഹൈസ്കൂൾ ജീവിതം പൂർത്തീകരിച്ചതും.

1959 ൽ വെല്ലസ്‌ലി കോളജിൽ നിന്നു ബിരുദം നേടിയ ഇവർ 1968 ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദാനന്തര ബിരുദവും 1976 ൽ പിഎച്ച്ഡിയും നേടി. കാർട്ടർ ഭരണത്തിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗമായിരുന്നു. നിരവധി പുസ്തകങ്ങളും ഇവർ രചിച്ചിട്ടുണ്ട്.

ഭർത്താവ്: ജേണലിസ്റ്റ് ജോസഫ്. ഈ ബന്ധത്തിൽ മൂന്നു പെൺ മക്കളുണ്ട്. 1983 ൽ വിവാഹമോചനം നേടി.

പി.പി. ചെറിയാൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​