• Logo

Allied Publications

Europe
മരിയുപോളില്‍ പിടിമുറുക്കി റഷ്യ
Share
ബര്‍ലിന്‍: യുക്രെയ്ന്‍ തുറമുഖനഗരമായ മരിയുപോളില്‍ മാരകശേഷിയുള്ള ബോംബിട്ട് തകര്‍ക്കുകയാണ് റഷ്യ. തുടര്‍ച്ചയായി ഷെല്‍ വര്‍ഷം നടക്കുന്ന മരിയുപോളില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ യുക്രെയ്ന്‍ നടത്തുന്ന നീക്കത്തിനിടെയാണു മാരക ശേഷിയുള്ള ബോംബുകള്‍ വര്‍ഷിച്ചത്. മൂന്നു ലക്ഷത്തോളം പേരാണു നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇതിനിടെ, കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനവും യുക്രെയ്ന്‍ തള്ളി. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിക്കു മുന്‍പ് മരിയുപോളില്‍ പ്രതിരോധം തീര്‍ക്കുന്ന എല്ലാവരും ആയുധം വച്ചു
കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം. 3 ലക്ഷത്തോളം ആളുകള്‍ ഇവിടെ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിനാല്‍ യുക്രെയ്ന്‍ കീഴടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. പക്ഷെ അതുണ്ടായില്ല.

കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ സുരക്ഷിത പാതയൊരുക്കാമെന്നും റഷ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അന്ത്യശാസനം വന്നതിന്റെ പിന്നാലെ തന്നെ കീഴടങ്ങല്‍ സാദ്ധ്യമല്ലന്ന് യുക്രെയ്ന്‍ റഷ്യയെ അറിയിച്ചിരുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടനവധി മൃതദേഹങ്ങളും കിടപ്പുണ്ട്. കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാനാണു ഭരണകൂടം ശ്രമിക്കുന്നത്. ഇതുവരെയായി 3.5 മില്യനിലധികം ജനങ്ങളാണ് യുക്രെയ്ന്‍ വിട്ടു പലായനം ചെയ്തത്.

യൂറോപ്യന്‍ യൂണിയനും യുഎസും അടക്കം നിരവധി രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഭക്ഷണസാധനങ്ങള്‍ക്കു പോലും വലയുകയാണ് റഷ്യ. കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനായി തിരക്കുകൂട്ടുന്നവരുടെ ദൃശ്യങ്ങളാണ് എവിടെയും. പഞ്ചസാര, പൊടിവര്‍ഗ്ഗങ്ങള്‍, പായ്ക്കറ്റുകള്‍ക്കായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആളുകള്‍ തമ്മില്‍ കയ്യാങ്കളിയാണ് നടത്തുന്നത്.

ഉപരോധത്തെത്തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരയ്ക്കും മറ്റും റേഷനിംഗ് നിശ്ചയിച്ചു. ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. അതേസമയം റൂബിളിന്റെ മൂല്യം ഇടിഞ്ഞതും റഷ്യക്ക് ഇരുട്ടടിയായി. ചുരുങ്ങിയ ദിവസത്തേക്കുള്ള ഭക്ഷണവും ഇന്ധനവും മാത്രമേ റഷ്യന്‍ സൈന്യത്തിന്റെ പക്കലുള്ളുവെന്ന് യുക്രെയ്ന്‍ ആരോപിച്ചു. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തില്‍ പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അനുകൂല വെബ്സൈറ്റ് വ്യക്തമാക്കി.image.png

യുക്രെയ്നില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ തയാറായാല്‍ പകരമായി നാറ്റോ അംഗത്വം തേടുന്നതില്‍ നിന്നു പിന്‍മാറാന്‍ തയാറാണെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി അറിയിച്ചു. യുക്രെയ്നില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുട്ടിന്‍ ഉറപ്പു നല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ച ചെയ്യാമെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ സെലെന്‍സ്കി അറിയിച്ചു. പുട്ടിനുമായി നേരിട്ടു ചര്‍ച്ചയ്ക്കു തയാറാണെന്ന് സെലെന്‍സ്കി ആവര്‍ത്തിച്ചു.

ഇതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഭ്യര്‍ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി അഭ്യര്‍ത്ഥിച്ചു. മാര്‍പാപ്പയെ ഫോണില്‍ വിളിച്ച സെലന്‍സ്കി രാജ്യത്തെ ദുരവസ്ഥ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും സെലെന്‍സ്കി പറഞ്ഞു.യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുടിനോട് ആവശ്യപ്പെട്ടിരുന്നു.

ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ