• Logo

Allied Publications

Americas
ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർഥികൾക്ക് സ്വീകരണം
Share
ന്യൂയോർക്ക് : ന്യൂയോർക്ക് കൺവൻഷൻ വാഗ്ദാനത്തിന് മികച്ച പിന്തുണ നൽകി ട്രൈസ്റ്റേറ്റ്‌ മേഖലയിലെ അംഗസംഘടനകൾ ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർഥികൾക്ക് സ്വീകരണം നൽകുന്നു.

ഫോമയുടെ ആരംഭകാലം മുതലുള്ള അംഗസംഘടനകളുടെ ആവശ്യവും, സ്വപ്നവുമായ ന്യൂയോർക്ക് കൺവെൻഷൻ എന്ന ആശയം നടപ്പാക്കുമെന്ന വാഗ്ദാനം മുന്നോട്ടു വച്ചാണ് ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർഥികൾ ഒത്തൊരുമയോടെ 202224 ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ടീം ഫ്രണ്ട്‌സിന്‍റെ വാഗ്ദാനത്തിന് ആവേശകരമായ പ്രതികരണമാണു ന്യൂയോർക്ക്‌, ന്യൂജേഴ്സി, പെൻസിൽവാനിയ,കണക്ടിക്കട്ട്‌, മാസുചറ്റ്സ്‌, ഡെലവയർ, മേരിലാൻഡ്‌, വെർജിനിയ, വാഷിംഗ്ടൻ ഡിസി
മേഖലയിലെ അംഗസംഘടനകളും പ്രവർത്തകരും നൽകുന്നത്.

അമേരിക്കയിലെ അംഗസംഘടനകളിലെ ഏതാണ്ട് 50 ശതമാനം വരുന്ന അസോസിയേഷനുകൾ സ്ഥിതി ചെയ്യുന്നത്‌. മെട്രോ റീജിയൻ, എംപയർ റീജിയൻ, ന്യൂ ഇംഗ്ലണ്ട്, മിഡ് അറ്റ്ലാന്റിക്, ക്യാപിറ്റൽ പ്രദേശങ്ങളിലാണ്. ന്യൂയോർക്ക് കൺവൻഷൻ എന്ന വാഗ്ദാനം അതുകൊണ്ടു തന്നെ ആവേശത്തോടെയാണ് അംഗ സംഘടനകളും പ്രവർത്തകരും ഏറ്റെടുത്തത്.

വാഹന മോടിച്ചു എത്താവുന്ന ദൂരത്തിലാണെന്നതും അമേരിക്കയിലെ തന്ത്രപ്രധാനവും പ്രശസ്തവുമായ പട്ടണം എന്ന നിലയിലും ന്യൂയോർക്കിൽ കൺവൻഷൻ നടന്നാൽ മാധ്യമ ശ്രദ്ധ നേടുന്നതിനും മറ്റു സ്ഥലങ്ങളിൽ നിന്ന് അംഗങ്ങൾക്ക് വന്നു പോകുന്നതിനും സൗകര്യമാണ്. കൂടുതൽ അംഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ വന്നു പോകുന്നതിന് ന്യൂയോർക്ക് നഗരം എന്തുകൊണ്ടും അനുയോജ്യമാണ്.

ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർഥികൾ മുന്നോട്ടു വയ്ക്കുന്ന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഏറ്റവും മികച്ച സ്ഥാനാർഥികളെയാമ് നേതൃസ്ഥാനത്തേക്ക് അവതരിപ്പിക്കുന്നതെന്നും പ്രസിഡന്‍റ് സ്ഥാനാർഥിയും ടീം ഫ്രണ്ട്‌സ് ഓഫ് ഫോമായുടെ വഴികാട്ടിയുമായ ഡോ. ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണത്തിനും വനിതകൾക്ക് പ്രാമുഖ്യം നൽകിയും അമേരിക്കയിലെ എല്ലാ റീജണുകളിലെ പ്രവർത്തകരുടെ പ്രതീക്ഷകളും ആവശ്യങ്ങളും അറിഞ്ഞാണ് സ്ഥാനാർഥികളെ അവതരിപ്പിച്ചിട്ടുള്ളത്.

പ്രചാരണ പ്രവർത്തനങ്ങളിൽ ടീം ഫ്രണ്ട്‌സ് ഓഫ് ഫോമായുടെ സ്ഥാനാർഥികൾ വളരെ മുന്നേറി കഴിഞ്ഞു. ഫോമയുടെ പന്ത്രണ്ടു മേഖലയിലെ അംഗങ്ങളും പ്രവർത്തകരും നൽകുന്ന പിന്തുണയും സഹകരണവും പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും തങ്ങളെ കൂടുതൽ കർത്തവ്യ ബോധമുള്ളവരാക്കുന്നുവെന്നും സ്ഥാനാർഥികൾ പറഞ്ഞു.

ഡോ. ജേക്കബ് തോമസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി നേതൃത്വം നൽകുന്ന മുന്നണിയുടെ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നത് ഓജസ് ജോൺ ആണ് . പ്രവർത്തന മികവും ഊർജസ്വലതയും കൈമുതലായുള്ള ഓജസ് ജോണിന് പകരം വയ്ക്കാൻ മറ്റൊരു സ്ഥാനാർഥിയില്ല.

ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ മുന്നണിയുടെ സൗമ്യ മുഖമാണ്. ഒരു വിളിപ്പാടകലെ ഇപ്പോഴും സഹായവുമായുള്ള ബിജുവാണ് മുന്നണിയിലെ ശ്രദ്ധേയമായ ഒരു സ്ഥാനാർഥി.

വൈസ് പ്രസിഡന്‍റായി മത്സരിക്കുന്ന സണ്ണി വള്ളിക്കളം ഏറ്റെടുത്ത പരിപാടികളും പദവികളും തികഞ്ഞ ഗൗരവത്തോടെ സമീപിക്കുകയും കൃത്യ നിർവഹണം വഹിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.

ജോയിന്‍റ് സെക്രട്ടറിയായി മത്സരിക്കുന്ന ഡോ. ജെയ്‌മോൾ ശ്രീധറാണ് മുന്നണിയുടെ വനിതാ പോരാളി. ഒരു വനിതാ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചുകൊണ്ട് മുന്നണി ശ്രദ്ധേയമായ ചുവട് വയ്പാണ് മത്സര രംഗത്ത് നടത്തിയത്.

ജോയിന്‍റ് ട്രഷറായി മത്സരിക്കുന്ന ജെയിംസ് ജോർജ് കാഞ്ചിന്‍റെ പ്രവർത്തനങ്ങളിലൂടെയും കാഞ്ചിന്‍റെ ഭാരവാഹിയായിരുന്നപ്പോൾ നടത്തിയ കാരുണ്യ പ്രവർത്തികളിലൂടെയും ന്യൂ ജേഴ്‌സിയിൽ അംഗങ്ങൾക്കിടയിൽ പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തകനാണ് .

താഴെപറയുന്ന തീയതികളിൽ അതാതിടങ്ങളിലെ അംഗസംഘടനകൾ ഒരുക്കുന്ന മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ ടീം ഫ്രണ്ട്‌സ് ഓഫ് ഫോമായുടെ സ്ഥാനാർഥികൾ പങ്കെടുക്കുകയും പര്യടനം നടത്തുകയും ചെയ്യും.

മാർച്ച് 25 (വെള്ളി) മെട്രോ റീജൺ ആൻഡ് സ്റ്റാറ്റൻ ഐലൻഡ് അസോസിയേഷനുകൾ
മാർച്ച് 26 (ശനി) ബാൾട്ടിമോർ കാപിറ്റൽ റീജൺ ആൻഡ് KAGW, വാഷിംഗ്ടൺ ഡിസി
മാർച്ച് 26 (ശനി) ഡെൽമ, ഡെലവെയർ
മാർച്ച് 26 (ശനി) മിഡ് അറ്റ്ലാന്റിക് മേഖല, ന്യൂജേഴ്സി
മാർച്ച് 27 (ഞായർ) മാപ്പ്, ഫിലാഡൽഫിയ, കല, ഫിലാഡൽഫിയ
മാർച്ച് 27 (ഞായർ) എംപയർ റീജൺ ന്യൂ ഇംഗ്ലണ്ട് റീജൺ
മാർച്ച് 28 (തിങ്കൾ) കെഎസ്എൻജെ, ന്യൂജേഴ്സി

ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർഥികളുടെ പര്യടന പരിപാടികളിലും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടികളിലും പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർഥികളായ ഡോ. ജേക്കബ് തോമസ്, ഓജസ് ജോൺ, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം, ഡോ. ജെയ്‌മോൾ ശ്രീധർ, ജെയിംസ് ജോർജ് എന്നവർ അറിയിച്ചു.

ജോസഫ് ഇടിക്കുള

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ