• Logo

Allied Publications

Americas
"ശാലോം വേൾഡ്' ഇനി അഞ്ച് ഭൂഖണ്ഡങ്ങളിൽ
Share
ടെക്‌സസ് : നോർത്ത് അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ആത്മീയവസന്തം സമ്മാനിച്ച "ശാലോം വേൾഡ്' ഇംഗ്ലീഷ് ചാനൽ ഇനി ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലും.

പരിശുദ്ധ ദൈവമാതാവിന്‍റെ മംഗളവാർത്താ തിരുനാളായ മാർച്ച് 25 (വെള്ളി) ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് (അമേരിക്കൻ സമയം 9.00 AM ET), യൂറോപ്യൻ സമയം 1.00 PM GMT), ഓസ്‌ട്രേലിയൻ സമയം 26നു (ശനി) 12.00 AM AEDT) "ശാലോം വേൾഡി'ന്‍റെ അഞ്ചാമത്തെ ചാനൽ "ശാലോം വേൾഡ് ഏഷ്യ ആഫ്രിക്ക' പ്രേക്ഷകർക്കു മുന്നിൽ മിഴി തുറക്കും.

സുപ്രധാനമായ ഈ ചുവടുവയ്പോടെ 'ശാലോം വേൾഡി'ന് അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമാകും.

തീർത്തും ലളിതമായായാണ് ശാലോം വേൾഡിന്‍റെ ലോഞ്ചിംഗ് ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽനിന്ന് ആരംഭിച്ച "ശാലോം വേൾഡ്' ചാനൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതിന്‍റെ ചിത്രീകരണത്തോടെയാകും സംപ്രേക്ഷണത്തിനു തുടക്കം കുറിക്കുക. തുടർന്നു ഏഷ്യയിലെയും ആഫ്രിക്കയിലെയും സഭയെ പ്രതിനിധീകരിച്ച് ആറ് സഭാധ്യക്ഷന്മാർ ആശംസകൾ നേരാനെത്തും. ചാനലിലെ പ്രധാന പ്രോഗ്രാമുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ശാലോം വേൾഡ് ഏഷ്യ ആഫ്രിക്കയ്ക്കായി തയാറാക്കിയ തീം സോംഗും പ്രകാശനം ചെയ്യും.

ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് സുവിശേഷത്തിന്‍റെ സദ്‌വാർത്ത പകരുന്ന ശാലോമിന്‍റെ ദൃശ്യമാധ്യമശുശ്രൂഷ 2014 ഏപ്രിൽ 27നാണ് ഇംഗ്ലീഷ് ജനതയ്ക്കു മുന്നിൽ സമാരംഭിച്ചത്. നോർത്ത് അമേരിക്കയ്ക്കുശേഷം ഘട്ടം ഘട്ടമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ചാനൽ വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ നാലാം ഘട്ടമാണ് ഇപ്പോൾ സാധ്യമാകുന്നത്. നിലവിൽ, 'ശാലോം വേൾഡി'ന് അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും വെവ്വേറെ ചാനലുകളുണ്ട്. ദിവ്യബലി ഉൾപ്പെടെയുള്ള തിരുക്കർമങ്ങൾ 24 മണിക്കൂറും തത്‌സമയം ലഭ്യമാക്കുന്ന SW PRAYER ചാനലിന് കഴിഞ്ഞ വർഷമാണ് തുടക്കം കുറിച്ചത്.

നോർത്ത് അമേരിക്കൻ, യൂറോപ്പ്, ഓസ്‌ട്രേലിയ ചാനലുകളിലേതുപോലെ ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽനിന്നുള്ള പ്രോഗ്രാമുകൾകൂടി ഉൾപ്പെടുത്തി ഐഎസ്ടി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) സമയക്രമത്തിലാകും ഏഷ്യ ആഫ്രിക്ക ചാനലിന്‍റേയും സംപ്രേക്ഷണം.

ആത്മീയവളർച്ചയ്ക്ക് സഹായകമായ വിശ്വാസപ്രബോധനങ്ങൾ, ഡോക്യുമെന്‍ററികൾ, ടോക് ഷോ, മ്യൂസിക് വീഡിയോസ്, കൺസേർട്സ്, സന്മാർഗമൂല്യങ്ങൾ പകരുന്ന സിനിമകൾ, കുട്ടികൾക്കുവേണ്ടിയുള്ള ആനിമേഷൻസ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രോഗ്രാമുകളാകും 'ശാലോം വേൾഡി'ന്‍റെ സവിശേഷത.

പാനാമ ആതിഥേയത്വം വഹിച്ച 'ലോക യുവജനസംഗമം 2019', ഒരു നൂറ്റാണ്ടിന്‍റെ ഇടവേളയ്ക്കുശേഷം യുകെയിലെ തെരുവുകളിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 'അഡോറിമസ് 2018', അയർലൻഡ് ആതിഥേയത്വം വഹിച്ച 'ലോക കുടുംബസംഗമം 2018', ഫിലിപ്പീൻസ് സഭയുടെ 500ാം പിറന്നാൾ (500 YOC) എന്നിവ ഉൾപ്പെടെ നിരവധി സംരംഭങ്ങളുടെ മീഡിയ പാർട്ണറാകാനും "ശാലോം വേൾഡിനു അവസരം ലഭിച്ചു. നോർത്ത് അമേരിക്കയിലെ ഏറ്റവും മികച്ച കത്തോലിക്കാ ചാനലിനുള്ള "ഗബ്രിയേൽ അവാർഡും' 2020ൽ 'ശാലോം വേൾഡി'നെ തേടിയെത്തി.

ടെക്‌സസിലെ മക്അലനിലാണ് ശാലോം മീഡിയ യുഎസ്എയുടെ ആസ്ഥാനം. പ്രോഗ്രാമുകൾ തയാറാക്കാൻ അമേരിക്കയ്ക്കും കാനഡയ്ക്കും പുറമെ യുകെ, അയർലൻഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും പ്രൊഡക്ഷൻ സെന്‍ററുകളുണ്ട്. ഫീച്ചേർഡ് പ്രോഗ്രാമുകൾക്കൊപ്പം തിങ്കൾമുതൽ വെള്ളിവരെ രാത്രി 9.00ന് 'SW NEWS' (ശാലോം വേൾഡ് ന്യൂസ്) ബുള്ളറ്റിനുകളും സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു മുതൽ 13 വയസുവരെയുള്ള കുട്ടികൾക്കായി എല്ലാ ദിവസവും വൈകിട്ട് 4.00 മുതൽ 6.00വരെ 'SW PALS' എന്ന പേരിൽ പ്രോഗ്രാം സെഗ്‌മെന്‍റും ഒരുക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട എല്ലാ ഒടിടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടിവി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്.

വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

മാർട്ടിൻ വിലങ്ങോലിൽ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​