• Logo

Allied Publications

Americas
ഗ്യാസിന്‍റെ വില കുതിച്ചുയരുന്നു; നൂറു ഡോളർ സ്റ്റിമുലസ് ചെക്കിനുള്ള ബിൽ യുഎസ് ഹൗസിൽ
Share
വാഷിംഗ്ടൺ ഡിസി: ഒരു മാസത്തിലേറെയായി റഷ്യ യുക്രെയ്ൻ യുദ്ധത്തെ തുടർന്നു അമേരിക്കയിൽ കുതിച്ചുയരുന്ന ഗ്യാസ് വില മൂലം പൊറുതി മുട്ടിയ ജനതക്ക് ആശ്വാസം നൽകുന്നതിന് 2022 ന്‍റെ അവശേഷിക്കുന്ന മാസങ്ങളിൽ നൂറു ഡോളർ സ്റ്റിമുലസ് ചെക്ക് അനുവദിക്കുന്ന ഗ്യാസ് റിബേറ്റ് ആക്ട് ഓഫ് 2022 ബിൽ യുഎസ് ഹൗസിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.

യുഎസ് ഹൗസ് പ്രതിനിധികളായ ഡമോക്രാറ്റ് പാർട്ടി അംഗങ്ങൾ മൈക്ക് തോംപ്സൺ (കലിഫോർണിയ), ജോൺ ലാർസൻ (കണക്റ്റിക്കട്ട്), ലോറൻ അണ്ടർ വുഡ് (ഷിക്കാഗോ) എന്നിവരാണ് എനർജി റിബേറ്റ് ബില്ല് ഹൗസിൽ അവതരിപ്പിക്കുന്നതിൽ തയാറെടുക്കുന്നത്.

ദേശീയതലത്തിൽ ഗ്യാലന് നാലു ഡോളറിനു മുകളിൽ വരുന്ന മാസങ്ങളിലാണ് ചെക്ക് നൽകേണ്ടതെന്ന് ഇവർ ആവശ്യപ്പെടുന്നു. നിലവിൽ അമേരിക്കയിൽ ട്രിപ്പിൾ എയുടെ സർവേ അനുസരിച്ചു ശരാശരി ഗ്യാസു വില ഗ്യാലന് 4.24 ഡോളറാണ്.

75000 ഡോളർ വാർഷിക വരുമാനവും വ്യക്തിഗത ടാക്സ് ഫയൽ ചെയ്യുന്നവർക്കും 150,000 വരെ വാർഷിക വരുമാനവും ജോയിന്‍റായി ടാക്സ് ഫയൽ ചെയ്യുന്നവർക്കുമാണ് ഈ ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതെന്ന് ബില്ലിൽ നിഷ്കർഷിച്ചിട്ടുണ്ട്.

എന്നാൽ ഹൗസ് പ്രതിനിധികൾ കൊണ്ടുവന്ന പുതിയ ബിൽ യുഎസ് ഹൗസിൽ പാസാകുമോ എന്നതിൽ ഇവർ തന്നെ സംശയമുന്നയിക്കുന്നുണ്ട്. ഇതിനുള്ള തുക ബജറ്റിൽ എങ്ങനെ ഉൾക്കൊള്ളിക്കുമെന്നും ഇവർക്ക് വ്യക്തമായ ധാരണയില്ല. അതേസമയം ശ്രമം വിജയിക്കുകയാണെങ്കിൽ 100 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിക്കും.

പി.പി. ചെറിയാൻ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​