• Logo

Allied Publications

Americas
ഫൊക്കാന കൺവൻഷൻ സ്മരണികയുടെ ഭാരവാഹികളെ നിയമിച്ചു
Share
ന്യൂജേഴ്‌സി: ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ ജൂലൈ ഏഴു മുതൽ 10 വരെ നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണിക (സുവനീർ) യുടെ ഭാരവാഹികളെ നിയമിച്ചു.

ബിജു ജോൺ കൊട്ടാരക്കരയെ ചീഫ് എഡിറ്റർ ആയും എസ്‌സിക്യൂട്ടീവ് എഡിറ്റർ ആയി ഫ്രാൻസിസ് തടത്തിലിനെയും ബെന്നി കുര്യൻ (ന്യൂജേഴ്‌സി), ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്) എന്നിവരെ കണ്ടെന്‍റ് എഡിറ്റർമാരായും ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്‍റണി, ട്രഷറർ സണ്ണി മറ്റമന, വൈസ് പ്രസിഡന്‍റ് തോമസ് തോമസ്, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ് (കാനഡ), നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗീത ജോർജ് (കലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്) , ടെക്സസ് ആർവിപി. ഡോ.രഞ്ജിത്ത് പിള്ള എന്നിവരെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായും നിയമിച്ചു.

കൺവൻഷൻ നാഷണൽ കോഓർഡിനേറ്റർ ലീല മാരേട്ട് (ന്യൂയോർക്ക്), സന്തോഷ് ഏബ്രഹാം (ഫിലഡൽഫിയ), ലാജി വർഗീസ് (ന്യൂയോർക്ക്), സാജൻ പോത്തൻ (ന്യൂജേഴ്‌സി), സൂസൻ ചാക്കോ (ഷിക്കാഗോ), റെജി കുര്യൻ (ടെക്സസ്), സുരേഷ് നായർ (ഫ്ലോറിഡ), വർഗീസ് ജേക്കബ് (ഫ്ലോറിഡ) എന്നിവരാണ് അഡ്വർട്ടൈസ്മെന്‍റ് കോഓർഡിനേറ്റർമാർ.

ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ കൂടിയായ ബിജു കൊട്ടാരക്കര ഒരു മാധ്യമ പ്രവർത്തകൻ കൂടിയാണ്. കേരള ടൈംസ് ന്യൂസ് വെബ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ എന്ന നിലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഫൊക്കാന പ്രസിദ്ധീകരിക്കുന്ന ഫൊക്കാന ടുഡേ എന്ന ത്രൈമാസികയുടെ ചീഫ് എഡിറ്റർ കൂടിയാണ്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്‍റ് ട്രഷർ കൂടിയാണ്. കേരള എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (കീൻ) നിലവിലെ ന്യൂസ് ലെറ്റർ ആൻഡ് പബ്ലിക്കേഷൻസ് കോഓർഡിനേറ്റർ, കീൻ ലോംഗ് ഐലൻഡ് റീജണൽ വൈസ് പ്രസിഡന്‍റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ചാപ്റ്ററിന്‍റെ ന്യൂയോർക്ക് റീജൺ വൈസ് പ്രസിഡന്‍റ്, ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ആൻഡ് ന്യൂയോർക്ക് റീജൺ പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

സുവനീറിന്‍റെ എസ്‌സിക്യൂട്ടീവ് എഡിറ്റർ എന്ന നിലയിൽ നേതൃത്വം നൽകുന്ന പ്രമുഖ പത്രപ്രവർത്തകൻ ഫ്രാൻസിസ് തടത്തിൽ കഴിഞ്ഞ 28 വർഷമായി സജീവ പത്രപ്രവർത്തനം നടത്തി വരുന്ന ഒരു മാധ്യമ പ്രവർത്തകനാണ്. കേരള ടൈംസ് ന്യൂസ് വെബ്സൈറ്റിന്‍റെ ചീഫ് എഡിറ്റർ കൂടിയായ അദ്ദേഹം നാട്ടിലും അമേരിക്കയിലും മികച്ച പത്രപ്രവർത്തകനുള്ള ഒട്ടനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ദീപികയിൽ തൃശൂർ റിപ്പോർട്ടർ ആയി പത്രപ്രവത്തനം ആരംഭിച്ച അദ്ദേഹം കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ബ്യുറോ ചീഫ് ആയിരുന്നു. തിരുവനന്തപുരത്ത് നിയമ സഭ റിപ്പോർട്ടിംഗും നടത്തിയിട്ടുണ്ട്. ദീപികയിൽ 10 വർഷത്തെ പത്രപ്രവത്തനത്തിനിടെ ഒട്ടേറെ അന്വേക്ഷണാത്മക റിപ്പോർട്ടിങ്ങുകൾ നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടർന്നു മംഗളം ദിനപത്രത്തിന്‍റെ മലബാറിലെ ഏഴു ജില്ലകളുടെ ചുമതലയുള്ള എഡിറ്റോറിയൽ ഹെഡ് (ന്യൂസ് എഡിറ്റർ) ആയും പ്രവർത്തിച്ചു. 2006 ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ഫ്രീലാൻസ് പത്രപ്രവത്തനം നടത്തി.

കഴിഞ്ഞ കുറെ വർഷങ്ങളായി ഫൊക്കാനയുടെ വാർത്തകൾ ജനഹൃദയങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത് ഫ്രാൻസിസിന്‍റെ തൂലികയിൽ നിന്നാണ്. വാർത്തകൾ കൃത്യതയോടെയും അടുക്കും ചിട്ടയോടെയും അനാവരണം ചെയ്യന്നതിലുള്ള അദ്ദേഹത്തിന്‍റെ വൈഭവം ശ്രദ്ധേയമാണ്.

റോബർട്ട് വുഡ് ജോൺസൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്‍റ് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിക്കുന്നു. ഫൊക്കാനയുടെ ഫിലഡൽഫിയ കൺവൻഷൻ സുവനീർ "മണിമുഴക്കം"എഡിറ്റർ കൂടിയായിരുന്നു. മാധ്യമ രംഗത്തെ അനുവഭങ്ങളെക്കുറിച്ച് "നാലാം തൂണിനപ്പുറം" എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

കണ്ടെന്‍റ് എഡിറ്റർ ആയി നിയമിക്കപ്പെട്ട ബെന്നി കുര്യൻ അമേരിക്കൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന എഴുത്തുകാരനും എഡിറ്ററുമാണ്. നവമാധ്യമങ്ങളിലൂടെ നിരവധി ചെറുകഥകളും കവിതകളും പ്രസദ്ധീകരിച്ചിട്ടുള്ള ബെന്നി സമകാലിക സംഭവങ്ങളെ കോർത്തിണക്കി രചിച്ച നിരവധി കഥകൾ ഏറെ ചിന്താ ദീപ്തമായ വായനാ അനുഭവങ്ങൾ പകർന്നിട്ടുണ്ട്. നിലവിൽ 2018 ഫൊക്കാന സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാൻ കൂടിയാണ് അദ്ദേഹം.

ഫൊക്കാനയുടെ ഫിലഡൽഫിയാ കൺവൻഷൻ സുവനീർ "മണിമുഴക്കം"എഡിറ്റർ കൂടിയായിരുന്ന ബെന്നിയുടെ കരങ്ങളിലൂടെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടന്ന കൺവൻഷനുകളോടനുബന്ധിച്ച് പുറത്തിറങ്ങിയിട്ടുള്ള സ്മരണികകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബെന്നി എഡിറ്റ് ചെയ്ത നോർത്ത് അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത മികച്ച ചെറുകഥകളുടെ ആന്തോളജിയായായ ബഹൃത്തായ ഒരു ഗ്രന്ഥം "അമേരിക്കൻ കഥകൂട്ടം' അടുത്തയിടെ പുറത്തിറക്കിയിരുന്നു . ഫൊക്കാനയുടെ വിവിധ കാലഘട്ടങ്ങളിലായി ഇറങ്ങിയ സുവനീറുകളിൽ വന്ന പ്രഗത്ഭരായ എഴുത്തുകാരുടെ കൃതികളെ ഏകോപിപ്പിച്ചുകൊണ്ട് ബെന്നി എഡിറ്റ് ചെയ്ത "കൈരളി സപര്യ' എന്ന ഗ്രന്ഥം കഴിഞ്ഞ ഫിലഡൽഫിയ കൺവൻഷനിൽ പുറത്തിറക്കിയിരുന്നു.

ഫൊക്കാനയുടെ പിആർ വിഭാഗത്തിൽ ദീഘകാലം പ്രവർത്തിച്ചു വരുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ശ്രീകുമാർ ഉണ്ണിത്താൻ. ഫ്രീലാൻസ് ജേർണലിസ്റ്റ് കൂടിയായ അദ്ദേഹം കാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങളും വാർത്തകളും വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കൂടിയായ അദ്ദേഹം ഫൊക്കാനയിലും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനിൽ പ്രസിഡന്‍റ് സ്ഥാനം ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ ഏറെ കൃത്യതയോടെ ജനഹൃദയങ്ങളിലെത്തിക്കാൻ ശ്രീകുമാർ ഉണ്ണിത്താനു കഴിഞ്ഞിട്ടുണ്ട്.

സുവനീർ പബ്ലിസിറ്റി ആൻഡ് അഡ്വർട്ടൈസ്മെന്റ് കോഓർഡിനേറ്റർമാരിലൊരാളായി നിയമിക്കപ്പെട്ട സന്തോഷ് ഏബ്രഹാം (ഫിലഡൽഫിയ) മികച്ച സംഘടനാ പ്രവർത്തകനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ്. വിവിധ ചാനലുകളിൽ അവതാരകനായും അഭിമുഖങ്ങൾ നടത്തിയും പ്രശോഭിച്ചിട്ടുള്ള സന്തോഷ് ഓൺലൈൻ മാധ്യമങ്ങളിലൂടെ ലേഖനങ്ങളും വാർത്തകളും എഴുതാറുണ്ട്. മാപ്പിന്‍റെ പ്രമുഖ നേതാക്കന്മാരിലൊരാളാണ് സന്തോഷ്.

ലീല മാരേട്ട് ഫൊക്കാനയുടെ പ്രമുഖ വനിതാ നേതാക്കന്മാരിലൊരാളാണ്. ഫൊക്കാന ട്രഷറർ, വിമൻസ് ഫോറം ചെയർപേഴ്സൺ, തുടങ്ങി നിവധി പദവികൾ വഹിച്ചിട്ടുള്ള ലീല ഫൊക്കാനയുടെ ഒർലാണ്ടോ കൺവൻഷന്‍റെ നാഷണൽ കോർഡിനേറ്റർ കൂടിയായാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുഎസ്എ കേരള ചാപ്റ്റർ പ്രസിഡന്‍റ് കൂടിയാണ് ലീല.

സാജൻ പോത്തൻ മുന്പു പല തവണ ഫൊക്കാന സ്മരണികകളുടെ ചീഫ് എഡിറ്റർ, പരസ്യ വിഭാഗം ചീഫ് കോഓർഡിനേറ്റർ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. ഫിലഡൽഫിയ കൺവൻഷനോടനുബന്ധിച്ചു പുറത്തിറക്കിയ മണിമുഴക്കം എന്ന സ്മരണികയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിൽ ഒരാളാണ് സാജൻ. ഇതിനു പുറമെ പരസ്യ വിഭാഗത്തിലും സാജൻ ഏറെ ഉത്തരവാദിത്വപരമായ നേതൃത്വം നൽകി വരുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല സംഘടനകളൊന്നായ കേരള കൾച്ചറൽ ഫോറത്തിലെ അംഗമാണ് സാജൻ ,

ലാജി തോമസ് ന്യൂയോർക്ക് മലയാളി അസോസിയേഷന്‍റെ (നൈമ) പ്രസിഡന്‍റും മികച്ച സംഘാടകനും സാമൂഹിക പ്രവർത്തകനും ഗായകനും കൂടിയാണ്. ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ (പിഎംഎഫ്) നോർത്ത് അമേരിക്ക റീജണൽ സെക്രട്ടറിയാണ്. മാർത്തോമ സഭയുടെ യുവജനസഖ്യം പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചു വന്ന ലാജി തോമസ്, സംഘടനയുടെ ശാഖ, സെന്‍റർ, റീജണൽ, ഭദ്രാസനം എന്നീ തലങ്ങളിൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ട്രഷറർ, ക്വയർ ലീഡർ, അസംബ്ലി അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.

ഫ്‌ലോറിഡയിൽ നിന്നുള്ള സുരേഷ് നായർ മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) സ്ഥാപക പ്രസിഡന്‍റും ട്രസ്റ്റി ബോർഡിന്‍റെ വൈസ് ചെയർമാനുമായിരുന്നു. ഫൊക്കാനയുടെ വിവിധ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം ടാമ്പയിലെ അറിയപ്പെടുന്ന സംഘടനാ നേതാവാണ്.

റെജി കുര്യൻ ഫൊക്കാന സൗത്ത് വെസ്റ്റ് റീജണിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു. നിലവിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്‍റെ (MAGH) ചാരിറ്റി പ്രോഗ്രാം കോഓർഡിനേറ്ററും ഹൂസ്റ്റൺ ഇമ്മാനുവേൽ ചർച്ചിന്‍റെ വൈസ് പ്രസിഡന്‍റും ആണ്.

വർഗീസ് ജേക്കബ് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് പ്രസിഡന്‍റ് സൗത്ത് ഫ്‌ളോറിഡ മാർത്തോമ ചർച്ച ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭോപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജിയിൽ എംഎസ്സിയും ചരിത്രത്തിൽ എംഎയും കരസ്ഥമാക്കിയിട്ടുണ്ട്‌.

ഡോ. സൂസൻ ചാക്കോ ഷിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ പ്രവർത്തകയാണ്. നഴ്സ് പ്രാക്റ്റീഷണർ ആയി ജോലി ചെയ്യുന്ന ഡോ. സൂസൺ, ഷിക്കാഗോ മലയാളി അസോസിയേഷൻ (CMA) ബോർഡ് മെമ്പർ, ഫൊക്കാന വിമൻസ് ഫോറം മിഡ്‌വെസ്റ്റ് റീജൺ സെക്രട്ടറി, ഫൊക്കാന വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു.

ദ്രുതവേഗത്തിൽ പൂർത്തീകരിക്കേണ്ട സ്മരണികയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി സുവനീർ എഡിറ്റോറിയൽ വിഭാഗം അറിയിച്ചു. സുവനീറിലേക്കുള്ള കൃതികൾ അയച്ചു തരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അവ തയാറാക്കേണ്ടതാണ്. സുവനീറിൽ പരസ്യങ്ങൾ നൽകാൻ താത്പര്യമുള്ളവർ അതാതു റീജണൽ വൈസ് പ്രസിഡന്‍റുമാരെയോ പരസ്യവിഭാഗം കോഓർഡിനറ്റർമാരുമായോ ബന്ധപ്പെടേണ്ടതാണ്.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.