• Logo

Allied Publications

Americas
ശാലു പുന്നൂസ് ഫിലഡൽഫിയ പോലീസ് ഉപദേശക സമിതി ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധി
Share
ഫിലഡൽഫിയ: ഫിലഡൽഫിയ പോലീസ് ഉപദേശക ബോർഡ് ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി ഷാലു പുന്നൂസിനെ നിയമിച്ചു. രണ്ടു വർഷത്തേയ്ക്കാണ് നിയമന കാലാവധി.

ഏഷ്യൻ വംശജരുടെ പ്രശ്നങ്ങൾ പഠിച്ച് കമ്മിറ്റിയിൽ അവതരിപ്പിക്കുക, ഫിലഡൽഫിയായിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പോലീസ് ഇടപെടലുകളുടെ പരാതികൾ ഉണ്ടെങ്കിൽ അത് അറിയിക്കുക, പോലീസിന്‍റെ പ്രവർത്തനങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾ കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക, ഏഷ്യൻ വംശജരുടെ പ്രശ്നപരിഹാരത്തിന് പോലീസിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും കാലതാമസം നേരിട്ടുവെങ്കിൽ അത് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടു വരുക എന്നതെല്ലാമാണ് പോലീസ് ഉപദേശക സമിതി അംഗത്തിന്‍റെ ഉത്തരവാദിത്തങ്ങൾ.

ശാലു പൂന്നൂസ് ഫിലഡൽഫിയായിലെ മലയാളികളുടെ ഇടയിലെ നിറസാന്നിധ്യമാണ്. വലിയ ഒരു സുഹൃത്ത് വലയം ഉള്ള ശാലു, ഏഷ്യൻ വംശജരുടെ പ്രത്യേകിച്ച് മലയാളികളുടെ ഏതൊരാവശ്യത്തിനും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്നു.

ശാലു പൂന്നൂസിന്‍റെ പുതിയ സ്ഥാനലബ്ദിയിൽ മാപ്പ് പ്രസിഡന്‍റ് തോമസ് ചാണ്ടി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി കൊച്ചുമോൻ വയലാത്, ഉന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഓവർസീസ് യുഎസ്എ ചെയർമാൻ ജയിംസ് കൂടൽ, ഒഐസിസി യുഎസ്എ ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ ആശംസകൾ നേർന്നു.

സന്തോഷ് എബ്രഹാം

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ