• Logo

Allied Publications

Americas
ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫെറോന ദേവാലയത്തിൽ യൗസേപ്പിതാവിന്‍റെ തിരുനാൾ ഭക്തിസാന്ദ്രം
Share
ഹൂസ്റ്റൺ: ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിൽ ഒന്നായ ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളാചരണം മാർച്ച് 19 ,20 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വികാരി ഫാ. ജോണിക്കുട്ടി പുലിശേരിൽ 19 നു തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റു കർമം നിർവഹിച്ചു. തുടർന്നു സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് നയിച്ച റാസ കുർബാനയിൽ രൂപത പ്രോക്യുറേറ്റർ ഫാ. കുര്യൻ നെടുവേലി ചാലുങ്കൽ , ഹൂസ്റ്റൺ ക്നാനായ പള്ളി വികാരി ഫാ. സുനി പടിഞ്ഞാറേക്കര, പെയർലാൻഡ് സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജോബി ചേലക്കുന്നേൽ, ഫാ. റോയ് ജേക്കബ്, ഫാ. കെവിൻ മുണ്ടയ്ക്കൽ, ഫാ. ജോണിക്കുട്ടി പുലിശേരിൽ എന്നിവർ സഹകാർമികരായി. തുടർന്നു സെന്‍റ് ജോസഫ് ഹാളിൽ സംഘടിപ്പിച്ച കലാവിരുന്നിൽ 150ഓളം ഇടവകാംഗങ്ങൾ അണിചേർന്നു.

20 നു രാവിലെ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്‍റെ സ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. 21നു നടന്ന മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമ്മങ്ങളോടെ 10 ദിവസം നീണ്ടുനിന്ന തിരുനാൾ ആചാരണങ്ങൾക്കു സമാപനമായി.

തിരുനാൾ ക്രമീകരണത്തിന് വികാരി ഫാ. ജോണിക്കുട്ടി പുലിശേരിൽ, സഹ വികാരി ഫാ. കെവിൻ മുണ്ടക്കൽ, കൈക്കാരന്മാരായ പ്രിൻസ് മുടന്താഞ്ചലി, വർഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജൊ തെക്കേൽ, പാരിഷ് സെക്രട്ടറിമാരായ സിജോ ജോസ്, അഞ്ചനാ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ