• Logo

Allied Publications

Americas
ഹൂസ്റ്റണിൽ "മന്ത്ര' കുടുംബ സംഗമം നവ്യാനുഭവമായി
Share
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) ഹൂസ്റ്റണിൽ നടത്തിയ കുടുംബ സംഗമം അടുത്ത വർഷം ജൂലൈയിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന്‍റെ ഒരുക്കങ്ങളിലേക്കുള്ള കേളി കൊട്ടായി മാറി .

സംഘടനയുടെ ഇതു വരെയുള്ള പ്രവർത്തനങ്ങൾ പ്രസിഡന്‍റ് ഹരി ശിവരാമൻ, ട്രസ്റ്റി ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ എന്നിവർ വിശദീകരിച്ചു. പുതിയ സംഘടന പുത്തൻ ദിശാ ബോധത്തോടു കൂടി മുന്നോട്ടു പോകുമ്പോൾ ഹൂസ്റ്റണിലെ പ്രബുദ്ധരായ മലയാളി ഹൈന്ദവ സമൂഹത്തിന്‍റെ അകൈതവമായ പിന്തുണ പ്രതീക്ഷിക്കുന്നതായി ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു .

ഒരു സംഘടന എന്ന നിലയിൽ വളരെ പെട്ടെന്നു തന്നെ ജന ഹൃദയങ്ങൾ കീഴടക്കാൻ മന്ത്രക്കു കഴിഞ്ഞതായും നിരവധി കർമ്മ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായും ശശിധരൻ നായർ അറിയിച്ചു .

ഹൂസ്റ്റണിലെ സമ്മേളനം വിജയകരമായി നടത്താൻ വിവിധ കമ്മിറ്റികളുടെ ഏകോപനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അജിത് നായർ പറഞ്ഞു.

കൺവൻഷൻ രജിസ്ട്രേഷൻ മികച്ച രീതിയിൽ മുന്നേറുന്നതായി ചെയർ കൃഷ്ണൻ കേശവൻ അറിയിച്ചു .ഒരേ സമയം ആത്മീയവും സാംസ്കാരികവുമായ ഉന്നത നിലവാരം പുലർത്തുന്ന പരിപാടികൾ അരങ്ങിലെത്തിക്കാൻ പ്രതിജ്ഞാ ബദ്ധരായ ഒരു ടീം ആയി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൺവൻഷന്‍റെ വിജയകരമായ നടത്തിപ്പിനായി സുരേഷ് കരുണാകരൻ, സുനിൽ നായർ രമാ പിള്ള , നിമ്മി കുറുപ് , സുബിൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ