• Logo

Allied Publications

Europe
ഊർജ പ്രതിസന്ധിക്ക് അറുതിയായി; ജർമനിയും ഖത്തറും തമ്മിൽ ധാരണയായി
Share
ബെർലിൻ: റഷ്യ‌ക്കെതിരെ യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധങ്ങളെതുടർന്നു ഉടലെടുത്ത ഊർജ പ്രതിസന്ധി തരണം ചെയ്യാൻ ജർമനിക്ക് ഖത്തറിന്‍റെ കൈത്താങ്ങ്.

ഖത്തര്‍ അമീറുമായി ജര്‍മന്‍ സാന്പത്തിക കാര്യമന്ത്രി റോബര്‍ട്ട് ഹാബെക്ക് ദ്രാവക വാതക ഉടമ്പടിയില്‍ ഒപ്പുവച്ചതോടെയാണ് രാജ്യത്തെ ഗ്യാസ് പ്രതിസന്ധിക്ക് പരിഹാരമായത്. ഖത്തർ ഊര്‍ജ മന്ത്രി സാദ് ശരീദ അല്‍ കാബിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇരു നേതാക്കളും ഉടന്പടിയിൽ ഒപ്പുവച്ചത്.

മന്ത്രി റോബര്‍ട്ട് ഹാബെക്ക്, ഖത്തര്‍ വ്യാപാര വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ കാസിം അല്‍ അബ്ദുല്ല അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാവര്‍ക്കും വേണ്ടത് ഒരു കാര്യം മാത്രം, ഖത്തരി ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി). അതും വേഗത്തിലും കഴിയുന്നത്രയും അളവിലും.

ഇരു രാജ്യങ്ങളും തമ്മിൽ ദീര്‍ഘകാല ഊര്‍ജ പങ്കാളിത്തത്തിന് കരാറാകാൻ കഴിഞ്ഞത് വളരെ സന്തോഷകരമാണ് ഹബെക്ക് പറഞ്ഞു. ജര്‍മന്‍ കമ്പനികള്‍ ഇപ്പോള്‍ ഖത്തറിന്‍റെ ഭാഗമായുള്ള കരാര്‍ ചര്‍ച്ചകളില്‍ സജീവമാണ്. ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമറും ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി കിം ബൂ ക്യുമും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും ഇതിനകം പ്രാതിനിത്യം നല്‍കിയിട്ടുണ്ട്.

ജര്‍മനി 2020 ല്‍ റഷ്യയില്‍ നിന്ന് ഏകദേശം 56 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ 168 ബില്യണ്‍ ക്യുബിക് മീറ്റര്‍ വാതകമാണ് ഇറക്കുമതി ചെയ്തത്. ഇത് ഖത്തര്‍ ഉത്പാദിപ്പിക്കുന്നതിനെക്കാൾ വളരെ കൂടുതലാണ് (2021: 106 ബില്യണ്‍ ക്യുബിക് മീറ്റര്‍).

ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്