• Logo

Allied Publications

Middle East & Gulf
കേളി മലാസ് യൂണിറ്റ് സമ്മേളനം
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി മലാസ് ഏരിയയിലെ മലാസ് യൂണിറ്റ് സമ്മേളനം ഏരിയ പരിധിയിൽ നടന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി ധീരജ് നഗറിൽ നടന്ന സമ്മേളനം കേളി സാംസ്കാരിക സബ് കമ്മിറ്റി കൺവീനറും മലാസ് ഏരിയ ട്രഷറുമായ സജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി നിസമുദ്ദീൻ സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് അൻവർ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഇ കെ രാജീവൻ പ്രവർത്തന റിപ്പോർട്ടും മുസ്തഫ വരവ്ചെലവു റിപ്പോർട്ടും കേളി സെക്രട്ടറിയേറ്റ് അംഗം സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ. സുബ്രമണ്യൻ, സെബിൻ ഇക്ബാൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. അമിതാബ്, നാരായണൺ കുട്ടി, വിജയൻ കുഞ്ഞിമംഗലം എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, അഷറഫ്, നൗഫൽ പൂവ്വക്കുറുശി, മലാസ് രക്ഷാധികാരി സമിതി കൺവീനർ ഫിറോസ് തയ്യിൽ, ഏരിയ സെക്രട്ടറി സുനിൽ, റെനീസ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്‍റ് റനീസ് കരുനാഗപ്പള്ളി, സെക്രട്ടറി നിസാമുദ്ദീൻ, ട്രഷറർ നൗഫൽ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. നിസാമുദ്ദീൻ സമ്മേളനത്തിനു നന്ദി പറഞ്ഞു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.