• Logo

Allied Publications

Middle East & Gulf
"കുട' കുവൈത്ത്‌ എക്സിക്യൂട്ടീവ്‌ യോഗം
Share
കുവൈറ്റ് സിറ്റി: ‌കുവൈറ്റിലെ 14 ജില്ലാ സംഘടനകളുടെയും കൂട്ടായ്‌മയായ കുടയുടെ വാർഷിക എക്സിക്യുട്ടിവ്‌ യോഗം മാർച്ച്‌ 21 നു അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ ചേർന്നു.

ജനറൽ കൺവീനർ പ്രേംരാജിന്‍റെ (പൽപക്‌, പാലക്കാട്‌) നേതൃത്വത്തിൽ തുടർ പരിപാടികൾ ആസൂത്രണം ചെയ്തു. എം.എ. നിസാം (ട്രാക്ക്‌, തിരുവനന്തപുരം) സ്വാഗതവും മുബാറക്ക്‌ കാമ്പ്രത്ത്‌ (കെഡബ്ല്യുഎ, വയനാട്‌) വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

കോവിഡ്‌ മൂലം പ്രതികൂലമായ‌ സാഹചര്യത്തിലും "കുട' അതിന്‍റെ അംഗങ്ങളായ ജില്ലാ സംഘടനകളോടൊത്ത് മാതൃകാപരമായ വിവിധ ഇടപെടലുകൾ നടത്തുകയും അത്‌ പ്രവാസികൾക്ക്‌ ഫലത്തിൽ ഗുണമാവുകയും ചെയ്തതായി യോഗം വിലയിരുത്തി. നിലവിലെയും മുൻകാലത്തേയും വിവിധ ജില്ലാ ഭാരവാഹികൾക്കിടയിൽ ബന്ധം ഊഷ്മളമാക്കുവാൻ കുടയുടെ ഇഫ്താർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മേയ്‌ മാസം സംഘടിപ്പിക്കാൻ തീരുമാനിച്ച വാർഷിക പൊതുയോഗത്തിൽ "കുട'യുടെ പുതിയ നേതൃത്വം ചുമതല ഏൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സി. ഹനീഫ്‌, ഷൈജിത്ത്‌ (കെഡിഎ, കോഴിക്കോട്‌), സുധൻ അവിക്കര (കെഇഎ, കാസർഗോഡ്), ബഷീർ ബത്ത (കെഡിഎൻഎ, കോഴിക്കോട്‌), വാസുദേവൻ , അനീഷ്‌ (മാക്‌, മലപ്പുറം), ജിയാഷ്‌ എകെ, ബിജു സ്റ്റീഫൻ (ടെക്സാസ്‌ തിരുവനന്തപുരം), ലിജീഷ്‌ പി(ഫോക്ക്‌, കണ്ണൂർ) എന്നിവർ സംസാരിച്ചു. റിയാസ് ഇല്യസ്‌ തോട്ടത്തിൽ (കെഡിഎൻഎ, കോഴിക്കോട്‌) നന്ദി പറഞ്ഞു.

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത