• Logo

Allied Publications

Americas
ഫിലഡൽഫിയായിൽ കാറിടിച്ചു രണ്ടു ട്രൂപ്പർമാർ ഉൾപ്പെടെ മൂന്നു മരണം
Share
ഫിലഡൽഫിയ: സൗത്ത് ഫിലഡൽഫിയ ഇന്‍റർ സ്റ്റേറ്റ് 95 ൽ തിങ്കളാഴ്ച രാവിലെ ഒരു വഴിയാത്രക്കാരനെ സഹായിക്കുകയായിരുന്ന രണ്ടു പെൻസിൽവാനിയ സ്റ്റേറ്റ് ട്രൂപ്പർമാരെ അതിവേഗം വന്ന ഒരു വാഹനം ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും വഴിയാത്രക്കാരനും പിന്നീട് മരിച്ചതായി അധികൃതർ അറിയിച്ചു.

മാർട്ടിൻ എഫ്. മാർക്ക് (33), ബ്രാൻഡൻ ടി. സിസിക്ക (29) എന്നിവരാണു മരിച്ച ട്രൂപ്പർമാർ. ഇവർ സഹായിച്ച വഴിയാത്രക്കാരനും മരിച്ചെങ്കിലും ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്‍റർ സ്റ്റേറ്റ് 95 സൗത്തിൽ ഒരാൾ നടന്നു വരുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണു പോലീസ് ഇയാളെ സഹായിക്കാൻ സ്ഥലത്തെത്തിയത്. ഇയാളെയും കൂട്ടി പോലീസ് വാഹനത്തിൽ മടങ്ങുന്നതിനിടയിലാണ് അതിവേഗം പാഞ്ഞുവന്ന ഒരു കാർ മൂന്നു പേരെയും ഇടിച്ചു വീഴ്ത്തിയത്. ഇവരുടെ വാഹനത്തിനും കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം കാർ ഓടിച്ചിരുന്ന സ്ത്രീ വാഹനം അവിടെ തന്നെ നിർത്തിയിരുന്നു.

സംഭവ സ്ഥലത്തു ഓടിയെത്തിയവർ ട്രൂപ്പർമാർക്ക് സിപിആർ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 141 കാഡ്റ്റ് ക്ലാസിൽ നിന്നുള്ള ഗ്രാജ്വേറ്റാണു മാർട്ടിൻ മാർക്ക്. 161 കാഡറ്റ് ക്ലാസിൽ നിന്നുള്ള ഗ്രാ‍ജ്വേറ്റാണു ബ്രാൻഡൻ സിസിക്ക്. ഇരുവരും ഫിലഡൽഫിയ ട്രൂപ്പ് കെ. പെട്രോൾ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

ഗവർണർ ടോം പുൾഫ് ഇരുവരുടേയും വിയോഗത്തിൽ അനുശോചിക്കുകയും സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും പതാക പകുതി താഴ്ത്തികെട്ടുന്നതിനും ഉത്തരവിട്ടു.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ