• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളുടെ എണ്ണത്തിൽ വർധന
Share
കുവൈറ്റ് സിറ്റി : രാജ്യത്ത് നിരവധി അപ്പാർട്ടുമെന്‍റുകൾ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിയൽ എസ്റ്റേറ്റ് യൂണിയൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

രാജ്യത്ത് ആകെ 3,96,000 അപ്പാർട്ടുമെന്‍റുകളാണുള്ളത് . ഇതിൽ ശരാശരി താമസ നിരക്ക് 84.6 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളില്‍ വിദേശികള്‍ താമസിക്കുന്നത് സാല്‍മിയയിലാണ്. ഹവല്ലി രണ്ടാം സ്ഥാനത്തും അബാസിയ മുന്നാം സ്ഥാനത്തുമാണ്. മഹ്ബൂലയില്‍ 799 കെട്ടിടങ്ങളിലും മംഗഫഫില്‍ 743 കെട്ടിടങ്ങളിലും ഫഹാഹീൽ 578 കെട്ടിടങ്ങളിലും ജബ്രിയയില്‍ 511 കെട്ടിടങ്ങളിലും ജഹ്‌റയില്‍ 439 പ്രോപ്പർട്ടികളിലുമായാണ് വിദേശികള്‍ താമസിക്കുന്നത്.

അപ്പാർട്ടുമെന്‍റുകളുടെ ശരാശരി പ്രതിമാസ വാടകയുടെ കാര്യത്തിൽ 1081 ദിനാര്‍ ഈടാക്കുന്ന ദസ്മാനാണ് മുന്നില്‍. അൽ ഷാബില്‍ 512 ദിനാറും ഷാർഖില്‍ 464 ദിനാറും ജബ്രിയയില്‍ 352 ദിനാറും സബാഹ് അൽ സലേം 338 ദിനാറും സാൽമിയയില്‍ 327 ദിനാറുമാണ് പ്രതിമാസ വാടക ഈടാക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് യൂണിയൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ വാടകയുള്ള പ്രദേശങ്ങളില്‍ ശരാശരി 210 ദിനാറുമായി അബാസിയയും ഖൈത്താനും ഒന്നാം സ്ഥാനത്തെത്തി. 240 ദിനാറുമായി അബു ഹലീഫയും 244 ദിനാറുമായി ഫർവാനിയയും തൊട്ടു പിന്നിലുണ്ട്.

വിദേശികളുടെ കൊഴിഞ്ഞുപോക്കും കൂടിയ വാടകയുമാണ് അപ്പാർട്ടുമെന്‍റുകൾ ഒഴിഞ്ഞു കിടക്കാൻ പ്രധാന കാരണം. കോവിഡ് പ്രതിസന്ധിയെ തുടർന്നു നിരവധി വിദേശികൾ കുടുംബത്തെ നാട്ടിലേക്ക് അയച്ച് ബാച്ചിലർ മുറികളിലേക്ക് മാറിയതും ഈ രംഗത്ത് പ്രതിസന്ധി വർധിപ്പിച്ചു. കോവിഡ് മഹാമാരി അപ്പാർട്ടുമെന്‍റുകളുടെ വാടകയിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. ഇവിടങ്ങളിൽ വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ തൂക്കിയിട്ടിരിക്കുന്നതും കാണാം.

സലിം കോട്ടയിൽ

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്