• Logo

Allied Publications

Americas
ഫൊക്കാന സ്പെല്ലിംഗ് ബീ പ്രാഥമിക റൗണ്ട് മത്സരം മേയ് 14 ന്
Share
ഫ്ലോറിഡ: ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ ജൂലൈ ഏഴു മുതൽ 11 വരെ നടക്കുന്ന ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്‍റെ പ്രാഥമിക റൗണ്ട് മത്സരം മേയ് 14 നു (ശനി) നടക്കും.

ഗ്രേഡ് അഞ്ചു മുതല്‍ ഒന്പതു വരെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന പ്രാഥമിക റൗണ്ട് മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഓരോ റീജണില്‍ നിന്നും വിജയികളാകുന്ന മൂന്നു പേര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീ ഫൈനല്‍ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാം. സ്പെല്ലിംഗ് ബി പ്രാഥമിക റൗണ്ട് മത്സരത്തിൽ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.

ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗീസ് ആണ് സ്പെല്ലിംഗ് ബി മത്സരങ്ങളുടെ കോഓർഡിനേറ്റർ. ചെറിയാന്‍ പെരുമാള്‍, ഫൊക്കാന യൂത്ത് പ്രതിനിധി രേഷ്മാ സുനില്‍, മനു ജോണ്‍ എന്നിവർ കോകോർഡിനേറ്റർമാരുമാണ്. സ്പെല്ലിംഗ് ബി മത്സരങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ചീഫ് കോഓർഡിനേറ്റർ ഡോ മാത്യു വർഗീസുമായി ബന്ധപ്പെടുക.
Email: fokanaspellingbee@gmail.com or ph: 7346346616.

ഫൊക്കാന കൺവൻഷനുകളിൽ ഏറ്റവും ആകർഷകമായ സ്പെല്ലിംഗ് ബി മത്സരത്തിന് ഇത്തവണ കൂടുതൽ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സംഘടനകളുടെയും റീജണുകളുടെയും എണ്ണം വർധിച്ചതിനാൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പോലും അതീവ പ്രാധാന്യമുള്ളതാണ്.

സ്പെല്ലിംഗ് ബി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ അതാത് റീജണുകളിലെ ആർവിപിമാരുമായൊ സ്പെല്ലിംഗ് ബീ കോഓർഡിനേറ്റർ ഡോ. മാത്യു വർഗീസുമായോ ബന്ധപ്പെടേണ്ടതാണെന്നും സ്പെല്ലിംഗ് ബീ മത്സരം ആവേശകരമായ മത്സരമാക്കി മാറ്റാൻ എല്ലാ അംഗസംഘടനകളും സഹകരിക്കണമെന്നും ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്‍റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വുമണ്‍സ് ഫോറം പ്രസിഡന്‍റ് ഡോ. കലാ ഷഹി, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണൽ അസോസിയേറ്റ് ബിജു ജോണ്‍, കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവൻഷൻ ഇന്‍റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോഓർഡിനേറ്റർ ലീല മാരേട്ട് തുടങ്ങിയവർ അഭ്യർഥിച്ചു.

ഫ്രാൻസിസ് തടത്തിൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ