• Logo

Allied Publications

Europe
ബള്‍ഗേറിയയില്‍ യാക്കോബായ സഭക്ക് പുതിയ കോണ്‍ഗ്രിഗേഷന്‍
Share
സോഫിയ: ബള്‍ഗേറിയയില്‍ യാക്കോബായ സഭക്ക് പുതിയ കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ബള്‍ഗേറിയയിലെ വർണ, സോഫിയ, പ്ളാവിഫ്, പ്ളവന്‍, തുടങ്ങിയ സിറ്റികളെ കേന്ദ്രീകരിച്ചാണ് യാക്കോബായ സഭയുടെ കോണ്‍ഗ്രിഗേഷന്‍ തുടങ്ങിയത്.

വിദ്യാര്‍ഥികളുടെ ആത്മീയ കാര്യങ്ങള്‍ പുഷ്ട്ടിപ്പെടുത്താനും ഒത്തുചേരുവാനും സാധിക്കുന്ന വിധത്തില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ ഇടവക മെത്രാപ്പോലിത്ത ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസിന്‍റെ ആത്മീയ വീക്ഷണം ഓരോ കൂട്ടായ്മകള്‍ക്കും ശക്തിയും ഊര്‍ജവും പകരുന്നു.

മാര്‍ച്ച് 12 നു വര്‍ണയിലുള്ള ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഓഫ് ദി വിര്‍ജിന്‍ മേരി പള്ളിയില്‍ വിയന്ന സെന്‍റ് മേരീസ് പള്ളി വികാരി ജോഷി വെട്ടിക്കാട്ടില്‍ അച്ചന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു പ്രതിസന്ധികളുടെ നടുവില്‍ ദൈവാശ്രയത്വം എന്ന വിഷയത്തില്‍ സെമിനാറും നടത്തി. അന്‍പതിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

സോഫിയയില്‍ പഠിക്കുന്ന ആല്‍ബിന്‍ ജേക്കബ് ആണ് വിദ്യാര്‍ഥികളെ ഏകോപിപ്പിച്ച് വിശുദ്ധ. കുര്‍ബാനയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ക്രമീകരിച്ചത്. അതോടൊപ്പം അമാനുവേല്‍ ഏലിയാസ്,കിരണ്‍ ജോണ്‍, ജോയല്‍ വി. ജോര്‍ജ്, ക്രിസ്റ്റീൻ ജോണ്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് സഹായികളായി. ആലീസ് ഏലിയാസ്,ഏബിള്‍ ജോര്‍ജ്,ആന്‍ മരിയ ജീസ്,അഖിത ജെറിന്‍ ജോളി കുര്യാക്കോസ്, ഗ്ളോറിയ ജോളി കുര്യാക്കോസ്, ജെനിസ ജോസ്, ജെലിന്‍ ജോസ് എന്നിവര്‍ കൊയറിനു നേതൃത്വം നല്‍കി. ആരാധനള്‍ക്ക് വേണ്ട മറ്റു കാര്യങ്ങള്‍ ചെയ്യുന്നതിനായി റഡോസ്ളാവ് റാഡ്കോവ്, ആഷ്ലി അലക്സ്, രാഹുല്‍ ബാബു, സച്ചിന്‍ സ്ക്ജു എന്നിവര്‍ സഹായിച്ചു.

വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന സെമിനാറിന് ഫാ. ജോഷി വെട്ടിക്കാട്ടില്‍ നേതൃത്വം നല്‍കി. ബള്‍ഗേറിയയില്‍ ആദ്യമായി യാക്കോബായ സഭക്ക് ഒരു കൂട്ടായ്മ ഉണ്ടായതില്‍ എല്ലാവരും വളരെ അധികം അഭിമാനിക്കുന്നു. വിശുദ്ധ ആരാധന തങ്ങളുടെ കുട്ടിക്കാലം മുതല്‍ ഹൃദയത്തില്‍ പതിഞ്ഞതാണെന്നും അതിനാല്‍ തന്നെ അത് ലഭിക്കുമ്പോള്‍ എന്തെന്നില്ലാത്ത ആനന്ദം ഹൃദയത്തില്‍ അനുഭവിക്കുന്നു എന്ന് വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
എല്ലാവരെയും ഒരുമിച്ചു കാണാനുള്ള അവസരമാകയാല്‍ കുടുംബത്തിന്‍റെ അന്തരീക്ഷം തങ്ങള്‍ അനുഭവിക്കുന്നു, അതോടൊപ്പം പഠനത്തിന്‍റെ വലിയ ഭാരങ്ങൾക്കിടയിൽ ഒരു മാനസിക ഉന്മേഷവും ഊര്‍ജ്ജവും വലിയ ഒരു സമൂഹം തങ്ങള്‍ക്ക് ചുറ്റും ഉണ്ടെന്നുള്ള ഒരു ആത്മവിശ്വാസവും പകര്‍ന്നു നല്‍കുവാന്‍ ഇത്തരം കൂട്ടായ്മകള്‍ വളരെ അധികം സഹായകമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. എല്ലാ മാസങ്ങളിലും മുടങ്ങാതെ കൂട്ടായ്മകളും വിശുദ്ധ കുര്‍ബാനയും ക്രമീകരിക്കാമെന്ന തീരുമാനത്തോടെ യോഗം പര്യവസാനിച്ചു.

വര്‍ണയിലെ കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനു അനുമതി ലഭിച്ചു. ഫാ. ജോഷി വെട്ടിക്കാട്ടിലിന്‍റെ നേതൃത്വത്തില്‍ ബള്‍ഗേറിയ ഓര്‍ത്തഡോക്സ് വര്‍ണ ഡയോസിസ് മെത്രാപ്പോലിത്ത യൂണ്‍ ഇവാനോയുമായി നടത്തിയ കൂടികാഴ്ചയിലാണ് ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ദേവാലയങ്ങള്‍ ഉപയോഗിക്കുന്നതിനു എല്ലാവിധ സൗകര്യങ്ങളും മെത്രാപ്പോലിത്ത അനുവദിച്ചുനല്‍കിയത്. ഫാ. ജോഷി വെട്ടിക്കാട്ടില്‍, എലിസ ഏലിയാസ്, മിലാന്‍ മാത്യു, ആല്‍ബിന്‍ എബ്രഹാം, മെഫിന്‍ മാത്യു എന്നിവര്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.

ജോസ് കുന്പിളുവേലിൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം