• Logo

Allied Publications

Americas
കെഎൽഎസ് മുപ്പതാം വാർഷികാഘോഷ പരിപാടികൾ മാർച്ച് 26 ന്
Share
ഡാളസ്‌: കേരള ലിറ്റററി സൊസൈറ്റി ഡാളസ് (കെഎൽഎസ്) മുപ്പതാം വാർഷികാഘോഷ പരിപാടികൾ മാർച്ച്‌ 26 നു (ശനി) വൈകുന്നേരം അഞ്ചിനു കേരളാ അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland TX 75043) നടത്തുന്നു.

അന്തരിച്ച കവി മനയിൽ ജേക്കബിന്‍റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാപുരസ്കാരവും വിജയപ്രഖ്യാപനവും അവാർഡ്‌ ദാനവും പരിപാടിയുടെ മുഖ്യാതിഥിയും സാഹിത്യകാരനും സിനിമാതാരവുമായ തമ്പി ആന്‍റണി നിർവഹിക്കും. കവിതാപുരസ്കാര വിജയിക്കുള്ള കാഷ് അവാർഡ്‌ സ്പോൺസർ ചെയ്തിരിക്കുന്നത് മനയിൽ ജേക്കബിന്‍റെ കുടുംബാംഗമായ രാജൻ ചിറ്റാറാണ്. ചടങ്ങിൽ കെഎൽഎസിന്‍റെ നാലാമത്തെ പുസ്തകമായ "ഇതളുകൾ' പ്രകാശനം ചെയ്യും. അനൂപ സാം പ്രസിഡന്‍റായും മീനു എലിസബത്ത്‌ സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും ഇതോടൊപ്പം നടക്കും.

ഡാളസിലെ പ്രശസ്ത സംഗീത കൂട്ടായ്മയായ ഡാളസ്‌ മെലഡീസ്‌ അവതരിപ്പിക്കുന്ന ഗാനമേളയ്ക്കുശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നും ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ഷിജു എബ്രഹാം ഫിനാൻഷ്യൽ സർവീസ്, ജോഡ് ടാക്സ് സർവീസുമാണ് പരിപാടിയുടെ സ്പോൺസർമാർ.

ചടങ്ങിലേക്ക് എല്ലാ സാഹിത്യ സംഗീത പ്രേമികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി 202021 പ്രവർത്തകസമിതി പ്രസിഡന്‍റ് സിജു വി ജോർജ്, സെക്രട്ടറി ഹരിദാസ് തങ്കപ്പൻ എന്നിവർ അറിയിച്ചു.

അനശ്വരം മാന്പിള്ളി

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.