• Logo

Allied Publications

Middle East & Gulf
ഫോക്ക് അബു ഹാലിഫ, സാൽമിയ യൂണിറ്റുകൾ കുടുംബസംഗമങ്ങൾ നടത്തി
Share
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അബു ഹാലിഫ യൂണിറ്റിന്‍റെ നേതൃത്വത്തിൽ, യൂണിറ്റ് മെംബർമാരുടെ കുടുംബസംഗമം "ഹോളിഡേ സെലിബ്രേഷൻ 2022' എന്ന പേരിൽ സംഘടിപ്പിച്ചു.

മഹബുള്ള കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫോക്ക് പ്രസിഡന്‍റ് സേവ്യർ ആന്‍റണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ വിശാൽ രാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലിജീഷ്, ട്രഷറർ രജിത്ത് കെ.സി, വൈസ് പ്രസിന്‍റുമാരായ ഹരിപ്രസാദ് യു.കെ, രാജേഷ് ബാബു, യൂണിറ്റ് ട്രഷറർ രോഹൻ, വനിതാവേദി ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ, യൂണിറ്റ് കോഓർഡിനേറ്റർ അമ്പിളി ബിജു, ബാലവേദി എക്സിക്യുട്ടീവ്‌ അംഗം ഋതുനന്ദ ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പ്രമോദ് സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ ആദർശ് രാജ് നന്ദിയും പറഞ്ഞു. തുടർന്നു യൂണിറ്റ് അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

യൂണിറ്റ് എക്സിക്യുട്ടീവ് അംഗം ശ്രീജിത്ത്, വനിതാവേദി എക്സിക്യുട്ടീവ് അംഗം ഷാനി രഞ്ജിത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) സാൽമിയ ഈസ്റ്റ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ, യൂണിറ്റ് മെമ്പർമാരുടെ കുടുംബസംഗമം "തിരികെ' എന്ന പേരിൽ സംഘടിപ്പിച്ചു.

മാർച്ച് 18 നു സാൽമിയ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം ഫോക്ക് പ്രസിഡന്‍റ് സേവ്യർ ആന്‍റണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ശൈലേഷ് കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ലിജീഷ് പറയത്ത്‌, ട്രഷറർ രജിത്ത് കെ.സി., വൈസ് പ്രസിഡന്‍റ് രാജേഷ് ബാബു, ഉപദേശക സമിതിയംഗം അനിൽ കേളോത്ത് വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്‌, വനിതാവേദി ട്രഷറർ മിനി മനോജ്‌, ബാലവേദി ജോയിന്‍റ് സെക്രട്ടറി അവന്തിക മഹേഷ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം കൺവീനർ രൂപേഷ് കെ ഗോവിന്ദ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി നികേഷ് നന്ദിയും പറഞ്ഞു. തുടർന്നു യൂണിറ്റ് അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

ഫോക്ക് ജോയിന്‍റ് ട്രഷറർ സൂരജ്, സോണൽ എക്സിക്യൂട്ടീവ് വിനോജ് കുമാർ, യൂണിറ്റ് ജോയിന്‍റ് കൺവീനർ നവീൻ ഗോപാൽ, യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി സന്തോഷ്, യൂണിറ്റ് ട്രഷറർ എൽദോ ബാബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജീവൻ, ഷാജി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

സലിം കോട്ടയിൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.