• Logo

Allied Publications

Americas
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു
Share
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ചാപ്റ്ററിന്‍റെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാൻ തീരുമാനിച്ചു. മാർച്ച് 20 നു ഗാർലൻഡ് ഇന്ത്യ ഗാർഡൻസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സാമൂഹിക അകലത്തെ കുറിച്ചോ മഹാമാരിയെ കുറിച്ചോ ആശങ്കപ്പെടാതെയാണ് നേരത്തെ നിശ്ചയിച്ചതിൻപ്രകാരം ഐപിസി നോർത്ത് ടെക്സസ് ചാപ്റ്റർ അംഗങ്ങൾ ദീർഘ നാളുകൾക്കുശേഷം ഒത്തുകൂടുന്നതെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ പറഞ്ഞു.

ചാപ്റ്റർ സെക്രട്ടറി പി.പി. ചെറിയാൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്‍റ് ഇലക്ട് സിജു വി. ജോർജ് രണ്ടുവർഷത്തെ കർമപരിപാടികൾ വിശദീകരിച്ചു. തുടർന്നു നാഷണൽ കമ്മിറ്റിയുമായി സഹകരിച്ചു സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ചാപ്റ്റർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ബിജിലി ജോർജിനെ യോഗം ചുമതലപ്പെടുത്തി.

ബെന്നി ജോൺ , സാം മാത്യു, ഫിലിപ്പ് തോമസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. പ്രസിഡന്‍റ് ഇലക്‌ട് സിജു ജോർജ് നന്ദി പറഞ്ഞു. ഡാളസിൽ മാധ്യമ രംഗത്ത് പ്രവർത്തിക്കാൻ അപേക്ഷ നൽകിയവരുടെ അപേക്ഷകളെല്ലാം എത്രയും വേഗം പരിഗണിക്കുമെന്ന് ബിജിലി ജോർജ് അറിയിച്ചു.

നോർത്ത് ടെക്സസ് ചാപ്റ്റർ സ്ഥാപക പ്രസിഡന്‍റ് എബ്രഹാം തെക്കേമുറിയുടേയും ചാപ്റ്റർ അംഗങ്ങളുടെയും ഐകകണ്ഠേനയുള്ള അഭ്യർഥനയെ മാനിച്ചു പ്രസ്ക്ലബിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചാപ്റ്ററിന്‍റെ പേർ നോർത്ത് ടെക്സസ് ചാപ്റ്റർ എന്നു പുനർനാമകരണം ചെയ്തതിനെ യോഗം നാഷണൽ കമ്മിറ്റിയെ അഭിനന്ദിച്ചു .

എബ്രഹാം തെക്കേമുറി എഴുതിയ "സ്വർണ കുരിശ് ' എന്ന ബുക്കിന്‍റെ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായി സംഘടിപ്പിക്കുന്നതിനെകുറിച്ചു യോഗം ചർച്ച ചെയ്തു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ