• Logo

Allied Publications

Europe
ഡബ്ലിനിൽ ഫാ. ജോസഫ് കറുകയിലിനു ഊഷ്‌മള യാത്രയയപ്പ്
Share
ഡബ്ലിൻ : അയർലൻഡിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലേയ്ക്ക് സ്ഥലം മാറി പോകുന്ന റവ. ഡോ. ജോസഫ് കറുകയിലിന് അയർലൻഡിലെ വിശ്വാസസമൂഹം സമുചിതമായ യാതയയപ്പു നൽകി.

നോർത്തേൺ അയർലൻഡിലെ ഡെറി, ആർമ രൂപതകളിലെ സേവനങ്ങൾക്കൊപ്പം സീറോ മലബാർ വിശ്വാസ സമൂഹത്തിന്‍റെ ചാപ്ലിനായി പ്രവർത്തിച്ചുവന്ന ഫാ. ജോസഫ് കറുകയിൽ അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും വിവിധ കുർബാന സെന്‍ററുകളുടെ സ്ഥാപനത്തിലും വളർച്ചയിലും നിർണായക പങ്കു വഹിച്ചിട്ടു‌ണ്ട്.

അയർലൻഡ് സീറോ മലബാർ സഭയുടെ കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടറർ, ‘ഐറീഷ് സീറോ മലബാർ കാത്തലിക്’ എന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്‍റെ ചുമതലകളും നിർവഹിച്ചു.

ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസഫ് കറുകയിൽ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും ചങ്ങനാശേരി സന്ദേശനിലയം, കാറ്റിക്കിസം, ചെറുപുഷ്പ മിഷ്യൻലീഗ് അസിസ്റ്റന്‍റ് ഡയറക്ടറായും സേവനം ചെയ്തതിനുശേഷം ഉപരിപഠനാർഥമാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ടിലെ സൗത്ത്‌വാർക്ക് രൂപതയിലെ സേവനത്തോടെപ്പം കുടിയേറ്റക്കാരായ സീറോ മലബാർ വിശ്വാസികൾക്കായും പ്രവർത്തിച്ചു.

സുറിയാനി ഭാഷയിലും ക്രിസ്റ്റോളജിയിലും ബിരുദാനന്തര ബിരുദം നേടിയ ഫാ. ജോസഫ് കറുകയിൽ, മൈനൂത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. സിനഡ് ഓൺ സിനഡാലിറ്റിയേപ്പറ്റി വിവിധ രാജ്യങ്ങളിൽ സെമിനാറുകൾ നയിച്ചു.

അയർലൻഡ് സീറോ മലബാർ നാഷണൽ കോഓർഡിനേറ്റർ റവ. ഡോ. ക്ലമെന്‍റ് പാടത്തിപറമ്പിലിന്‍റെ അധ്യക്ഷതയിൽ കൂടിയ ദേശിയ പാസ്റ്ററൽ കൗൺസിൽ ഫാ. കറുകയിലിന്‍റെ സേവനങ്ങളെ നന്ദിയോടെ സ്‌മരിച്ചു. തുടർപ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. വിവിധ കുർബാന സെന്‍ററുകളുടെ നേതൃത്വത്തിലും ഐറീഷ് ഇടവകകളുടെ നേതൃത്വത്തിലും അച്ചനു സ്നേഹനിർഭരമായ യാത്രയയപ്പു നൽകി.

പൗരോഹിത്യ രജതജൂബിലി വർഷത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ പുതിയ ദൗത്യത്തോടൊപ്പം ഇംഗ്ലീഷ് ഇടവകകളിലും ഫാ. ജോസഫ് കറുകയിൽ തുടർന്നും പ്രവർത്തിക്കും.

ജെയ്സൺ കിഴക്കയിൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.