• Logo

Allied Publications

Americas
ഫൊക്കാന സാഹിത്യ പുരസ്‌കാരം: രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18
Share
ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18 ലേക്ക് നീട്ടി.

കോവിഡ് മഹാമാരിമൂലം പ്രിന്‍റിംഗ്, ഗതാഗതം തുടങ്ങിയവയിൽ നേരിടേണ്ടി വരുന്ന കാലതാമസം മൂലം പലർക്കും രചനകളുടെ പുസ്തകങ്ങൾ ലഭ്യമായിട്ടില്ല. ഇതേ തുടർന്നു പുസ്തകങ്ങൾ എത്തിക്കുവാൻ കുറച്ചുകൂടി സമയം നീട്ടിത്തരണമെന്ന എഴുത്തുകാരുടെ അഭ്യർഥന മാനിച്ചാണ് ഏപ്രിൽ 18ലേക്ക് നീട്ടുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു.

2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങിലാണ് മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്.

നോവൽ, ചെറുകഥ, കവിത, നിരൂപണം, ലേഖനം, യാത്രാവിവരണം, തർജ്ജമ, ആത്മകഥ, ജീവിതാനുഭവങ്ങൾ (ജീവിതാനുഭവ നേർക്കാഴ്ചകൾ), ബാലസാഹിത്യം, ആംഗലേയ സാഹിത്യം, ഹാസ്യ സാഹിത്യം , നവ മാധ്യമം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

പതിവിനു വിപരീതമായി ഇത്തവണ വടക്കെ അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മുൻകാലങ്ങളിൽ ഫൊക്കാന സാഹിത്യ പുരസ്കാരത്തിന്‍റെ എൻട്രി ആഗോള തലത്തിലായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള പരിമിതികൾ മൂലം ഇത്തവണ അവാർഡ് എൻട്രി വടക്കേ അമേരിക്കയിലേക്ക് മാത്രമായി പരിമിതപ്പെടുത്താൻ സാഹിത്യ അവർഡ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് ബെന്നി കുര്യൻ പറഞ്ഞു.

1982 ൽ ഫൊക്കാന രൂപം കൊണ്ടതു മുതൽ ആരംഭിച്ച ഫൊക്കാനയുടെ സാഹിത്യ പുരസ്‌കാരങ്ങൾ ഇന്നു ലോകം മുഴുവനുമുള്ള മലയാള സാഹിത്യ പ്രേമികളുടെ അംഗീകരമേറ്റു വാങ്ങിയതാണ്. മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ പുരസ്‌കാരങ്ങളുടെ ശ്രേണിയിൽ വരെ എത്തി നിൽക്കുന്ന ഫൊക്കാന സാഹിത്യ പുരസ്ക്കാരത്തിന് മലയാളത്തിലെ മണ്മറിഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടനവധി പ്രശസ്തരായ സാഹിത്യകാരന്മാർ അർഹരായിട്ടുണ്ട്.

താഴെ പറയുന്ന വിഭാഗങ്ങളിലാണ് ഇത്തവണത്തെ ഫൊക്കാന സാഹിത്യ പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിക്കുന്നത്.

ഫൊക്കാന ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം: (നോവൽ)
ഫൊക്കാന പത്മരാജൻ പുരസ്‌കാരം: (ചെറുകഥാ)
ഫൊക്കാന സുഗതകുമാരി പുരസ്‌കാരം:(കവിത)
ഫൊക്കാന മുണ്ടശേരി പുരസ്‌കാരം (ലേഖനം/നിരൂപണം)
ഫൊക്കാന എസ്‌. കെ പൊറ്റക്കാട് പുരസ്‌കാരം (യാത്രാവിവരണം)
ഫൊക്കാന എൻ. കെ ദാമോദരൻ പുരസ്‌കാരം (തർജ്ജമ)
ഫൊക്കാന വിടി ഭട്ടത്തിരിപ്പാട് പുരസ്‌കാരം (ആത്മകഥ)
ഫൊക്കാന കോവിലൻ ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം
ഫൊക്കാന കുഞ്ഞുണ്ണി മാഷ് പുരസ്‌കാരം (ബാലസാഹിത്യം)
ഫൊക്കാന കമലാ ദാസ് പുരസ്കാരം (ആംഗലേയ സാഹിത്യം)
ഫൊക്കാന വി.കെ.എൻ പുരസ്കാരം (ആക്ഷേപഹാസ്യ/ഹാസ്യ സാഹിത്യം)
ഫൊക്കാന നവ മാധ്യമ പുരസ്കാരം (നവമാധ്യമങ്ങളിൽ പ്രസദ്ധീകരിച്ചവ പുസ്തകരൂപത്തിൽ പിന്നീട് പ്രിന്‍റ് ചെയ്തത്)

2018 ഏപ്രിൽ ഒന്നു മുതൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളായിരിക്കും അവാർഡിനു പരിഗണിക്കുക. പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികൾ താഴെ പറയുന്ന വിലാസത്തിൽ ഏപ്രിൽ 18 നു മുൻപായി അയച്ചുതരേണ്ടതാണ്. അഡ്രസ്: Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 2019516801.

അവാർഡുകൾ സംബന്ധിച്ച കൂടുതകൾ വിവരങ്ങൾ അറിയുവാൻ ഫൊക്കാന വെബ് സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ്: http://fokanaonline.org/.
https://www.facebook.com/FOKANA2022LiteraryAwards Email: nechoor@gmail.com, ഫോൺ: 2019516801

ഫ്രാൻസിസ് തടത്തിൽ

ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ