• Logo

Allied Publications

Americas
ആളിപ്പടർന്ന കാട്ടുതീയിൽ ഡെപ്യൂട്ടി സർജന് ദാരുണാന്ത്യം
Share
ഈസ്റ്റ്ലാൻഡ് (ടെക്സസ് ): ടെക്സസിലെ ഈസ്റ്റ് ലാൻഡ് കൗണ്ടിയിൽ മാർച്ച് 17 മുതൽ ആളിപ്പടർന്നി കാട്ടുതീയിൽ പെട്ടു ഡെപ്യൂട്ടി സർജൻ ബാർബറ ഫിൻലേയ്ക്കു 51) ദാരുണാന്ത്യം. ഈസ്റ്റ് ലാൻഡ് കൗണ്ടികു സമീപമുള്ള പ്രദേശങ്ങളിലെ അൻപതോളം വീടുകൾ പൂർണമായും കത്തിനശിക്കുകയും നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

ഗതാഗത നിയന്ത്രണത്തിനും ആളുകളെ ഒഴിപ്പിക്കുതിനും നേതൃത്വംം നൽകിയശേഷം വീട്ടിലേക്കു തിരിച്ചു പോകുന്നതിനിടയിലാണ് ഡെപ്യൂട്ടിയുടെ കാർ അറിയാതെ അഗ്നി ആളിപടരുന്ന പ്രദേശത്തേക്ക് പ്രവേശിച്ചത് . കനത്ത പുകയും ഇരുട്ടും കാരണം ഇവർക്കു കൃത്യമായി സ്ഥലം ഏതെന്നു മനസിലാക്കാൻ കഴിഞ്ഞില്ല

രാത്രി ഒൻപതുവരെ ഇവർ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു .അതിനുശേഷം ബന്ധം നഷ്ടപെട്ട ഇവരുടെ സ്വകാര്യ വാഹനം അഗ്നി ഗോളങ്ങൾ വിഴുങ്ങിയ നിലയിൽ അടുത്ത ദിവസം കാണപ്പെടുകയായിരുന്നു.

ഫോർട്ട് വർത്തിൽ നിന്നും 90 മൈൽ അകലെയുള്ള ഫാം ടു മാർക്കറ്റ് റോഡിലായിരുന്നു സംഭവം. 2013 ലാണ് ഇവർ ഈസ്റ്റ്ലാൻഡ് കൗണ്ടി ഷെരിഫ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.ഭർത്താവും മൂന്നു കുട്ടികളും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം .ടെക്സസ് ഗവർണർ ,ലാൻഡ് കമ്മീഷണർ എന്നിവർ വിയോഗത്തിൽ അനുശോചിച്ചു.

പി.പി ചെറിയാൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.