• Logo

Allied Publications

Europe
യുക്രെയ്ൻ ഉഴലുന്നു
Share
ബര്‍ലിന്‍:യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. അതേസമയം യുക്രെയ്ന്‍ യുദ്ധത്തില്‍ മുന്നേറ്റം ഉണ്ടാകാതിരിക്കുകയും പശ്ചാത്യ രാജ്യങ്ങളുള്‍പ്പെടെ ഉപരോധങ്ങള്‍ ശക്തമാക്കുകയും ചെയ്താല്‍ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നു യുഎസ് അുന്നറിയിപ്പ് നല്‍കി.

പരമ്പരാഗത ആണവായുധങ്ങളെ റഷ്യയ്ക്ക് ആശ്രയിക്കേണ്ടി വരുമെന്നാണു പെന്റഗണിന്റെ ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സിയുടെ പുതിയ വെളിപ്പെടുത്തല്‍.

യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിലാണ് യുക്രെയ്നിയന്‍ നടി ഒക്സാന ഷ്വെറ്റ്സ് എന്ന 67 കാരി കൊല്ലപ്പെട്ടു. യുക്രെയ്നിലെ ഏറ്റവും ഉയര്‍ന്ന ബഹുമതി നേടിയിട്ടുള്ള നടിയാണ് ഒക്സാന ഷ്വെറ്റ്സ്.

യൂറോപ്പിലെ ഏറ്റവും വലിയ പഴവര്‍ഗ്ഗമാര്‍ക്കറ്റായ ഉൈ്രകന്‍ നഗരമായ കാര്‍ക്കീവിലെ ഫ്രൂട്ട് മാര്‍ക്കറ്റ് റോക്കറ്റാക്രമണത്തില്‍ തരിപ്പണമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രധാനമന്ത്രി ഷി ചിഗ്പിഗും തമ്മില്‍ ചര്‍ച്ച നടത്തി. യുദ്ധം ലോകം അംഗീകരിക്കുന്നല്ലെന്നും ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ബൈഡന്‍ ഏറ്റെടുക്കണമെന്ന് ഷീ ബൈഡനോടു പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ യുദ്ധത്തിനായി ചൈന റഷ്യയെ പിന്തണയ്ക്കരുതെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു.

ജര്‍മനി 2700 മിസൈലുകള്‍ യുക്രെയ്ന് വാഗ്ദാനം ചെയ്തതില്‍ 500 മാത്രമാണ് നല്‍കിയത്. എന്നാല്‍ അടിയന്തിര സഹായധനമായി ചാരിറ്റി സംഘടനകളും വ്യക്തികളും സ്വരൂപിച്ച 116 മില്യന്‍ യൂറോ യുക്രെയ്ന് കൈമാറി. ഏതാണ് രണ്ടു ലക്ഷത്തോളം ഉക്രേനികള്‍ ജര്‍മനിയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം