• Logo

Allied Publications

Americas
ഒക്‌ലഹോമ വിമാനാപകടം; പൈലറ്റ് ഉൾപ്പടെ മൂന്നു മരണം
Share
പോണ്ട്ക്രീക്ക് (ഒക്‌ലഹോമ): നോർത്ത് വെസ്റ്റേൺ ഒക്‌ലഹോമയിലുണ്ടായ വിമാനാപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു.

പൈലറ്റ് വില്യം ബിൽ (58), ഭാര്യ ക്രിസ്റ്റി ബിൽ (58), മകൾ റീഗൻ (21) എന്നിവരാണ് മരിച്ചതെന്ന് ഒക്‌ലഹോമ ഹൈവേ പെട്രോൾ സംഘം അറിയിച്ചു. ഇവർ നെബ്രാസ്ക സ്വദേശികളാണ്.

മാർച്ച് 17 നു വൈകുന്നേരം നാലോടെ ‌ഇവർ സഞ്ചരിച്ചിരുന്ന വിമാനം ഒക്‌ലഹോമ സിറ്റിയിൽനിന്നും 129 കിലോമീറ്റർ അകലെ പോണ്ട് ക്രിക്കിൽ നിയന്ത്രണം വിട്ട് അതിവേഗം നിലത്തുപതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങളാണ് വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മിൽഫോർഡിലെ ലോന്പർ ഫ്യൂണറൽ ആൻഡ് ക്രിമേഷൻ സർവീസ് ഉടമയാണ് വില്യം. ടെക്സസിൽ താമസിക്കുന്ന മകളെ സന്ദർശിച്ച ശേഷം മടങ്ങുന്പോഴാണ് കുടുംബം അപകടത്തിൽപെട്ടത്.

അപടത്തെകുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ദേശിയ സുരക്ഷാ ബോർഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു. എയർക്രാഫ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ലെന്നും ര‌ണ്ടാഴ്ചക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ കഴിയുമെന്നും എൻടിഎസ്ബി വക്താവ് എറിക് വിയ്സ് പറഞ്ഞു. അതേസമയം 1967 പൈപ്പർ പിഎ30 ‌ഇരട്ട എൻജിൻ വിമാനമാണ് തകർന്നുവീണതെന്നാണ് ഒടുവിൽ കിട്ടിയ വിവരം.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ