• Logo

Allied Publications

Europe
ഗ്ലോബൽ ഷോർട്ട് ഫിലിം മത്സരം
Share
സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കേളി, ജൂൺ നാല്, അഞ്ച് തീയതികളിൽ സൂറിച്ചിൽ നടത്തുന്ന പതിനേഴാമത് അന്താരാഷ്ട്ര കലാമേളയോടനുബന്ധിച്ച് ഗ്ലോബൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു.

പ്രായപരിധി ഇല്ലാതെ ആർക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്‍റിൽ ആണ് ഹ്രസ്വ സിനിമ മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നല്ല ഷോർട്ട് ഫിലിമിന് പ്രോസി ഗ്രൂപ്പ് ഓസ്ട്രിയ സ്പോൺസർ ചെയ്യുന്ന ട്രോഫിയും 35000 രൂപയുടെ കാഷ് അവാർഡും ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങൾക്കും പ്രോസി ഗ്രൂപ്പ് ഓസ്ട്രിയ സ്പോൺസർ ചെയ്യുന്ന ട്രോഫികൾ ലഭിക്കും. മലയാള സിനിമാസംവിധായക രംഗത്തെ പ്രമുഖരായിരിക്കും ജൂറിമാർ. 2022 മേയ് 15 നു മുന്പായി ഷോർട്ട് ഫിലിം സമർപ്പിക്കണം.

ഒരു വർഷത്തിലധികം പഴക്കമില്ലാത്തതും അഞ്ചു മിനിറ്റിൽ കൂടുതൽ സമയ ദൈർഘ്യമില്ലാത്തതും മുൻ കാലങ്ങളിൽ കലാമേളയിൽ പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായിരിക്കണം ഷോർട്ട് ഫിലിം. ഇംഗ്ലീഷ്, ജർമ്മൻ, മറ്റു ഇതര ഇന്ത്യൻ ഭാഷകൾ എന്നിവയിലുള്ള സിനിമകൾ മത്സരത്തിന് സമർപ്പിക്കാവുന്നതാണ്. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഒഴികെയുള്ള ഭാഷയിലെ സിനിമകൾക്ക് ഇംഗ്ലീഷിൽ സബ് ടൈറ്റിൽ ഉണ്ടായിരിക്കണം.

ഒരാൾക്ക് ഒരു ഫിലിമിൽ കൂടുതൽ മത്സരത്തിന് സമർപ്പിക്കാൻ അനുവദിക്കുന്നതല്ല. ജനഹിത പരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന ഒരു സിനിമക്ക് ജനപ്രിയ അവാർഡും നൽകുന്നതാണ്. മത്സരത്തിന് സമർപ്പിക്കുന്ന ഷോർട്ട് ഫിലിമുകൾ സദസിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.

വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.kalamela.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ജേക്കബ് മാളിയേക്കൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്