• Logo

Allied Publications

Europe
സെലന്‍സ്കി ജര്‍മന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു
Share
ബെര്‍ലിന്‍: യൂറോപ്പിലെ പുതിയ "മതില്‍' പൊളിച്ചുമാറ്റാന്‍ യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിര്‍ സെലെന്‍സ്കി ജര്‍മനിയോട് ആവശ്യപ്പെട്ടു. ഓരോ റഷ്യന്‍ ബോംബിംഗിലും ഇതു വലുതായി വളരുന്നുവെന്നും ഓണ്‍ലൈന്‍ വഴിയായി ജര്‍മന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവേ സെലന്‍സ്കി പറഞ്ഞു.

ബുണ്ടെസ്ററാഗിനായി തന്‍റെ വ്യാപാരമുദ്രയായ കാക്കി ടീഷര്‍ട്ട് ധരിച്ചാണ് സെലെന്‍സ്കി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.

വൈകാരികമായി നടത്തിയ അഭിസംബോധനയില്‍ ജര്‍മൻ സമ്പദ്‌വ്യവസ്ഥയെ കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല. മോസ്കോയ്ക്കെതിരെ നിലകൊള്ളാനും റഷ്യയുമായുള്ള ഊര്‍ജവും ബിസിനസ് ബന്ധവും വിച്ഛേദിക്കാനുമുള്ള നീണ്ട വിമുഖതയെ ശാസിച്ചുകൊണ്ട് അദ്ദേഹം തന്‍റെ മുഖസ്തുതി ചേര്‍ക്കുകയായിരുന്നു. ഓരോ റഷ്യന്‍ ബോംബുകള്‍ വീഴുമ്പോഴും ഇതുപരിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന' യൂറോപ്പിലെ പുതിയ മതില്‍ പൊളിച്ചുമാറ്റണമെന്ന് സെലെന്‍സ്കി ജര്‍മ്മനിയോട് ആഹ്വാനം ചെയ്തു.

റഷ്യന്‍ അധിനിവേശത്തിനു മുന്നോടിയായി ജര്‍മ്മന്‍ സമ്പദ്‌വ്യവസ്ഥയെ തന്‍റെ രാജ്യത്തിന്‍റെ സുരക്ഷയേക്കാള്‍ മുന്‍തൂക്കം നല്‍കിയെന്നും പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത സെലെന്‍സ്കി ആരോപിച്ചു. ഇതൊരു ബര്‍ലിന്‍ മതിലല്ല ~ ഇത് സ്വാതന്ത്ര്യത്തിനും അടിമത്തത്തിനും ഇടയിലുള്ള മധ്യ യൂറോപ്പിലെ മതിലാണ്, ഓരോ ബോംബും യുക്രെയ്നില്‍ വര്‍ഷിക്കുമ്പോഴും ഈ മതില്‍ വലുതായിക്കൊണ്ടിരിക്കുകയാണന്നും അദ്ദേഹം എംപിമാരോട് പറഞ്ഞു.

സെലന്‍സ്കിയെ ബുണ്ടസ്റ്റാഗില്‍ എംപിമാര്‍ എഴുന്നേറ്റു നിന്ന് നിറഞ്ഞ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. നിറഞ്ഞ കൈയടി ഏറ്റുവാങ്ങി, ജര്‍മ്മന്‍ ചരിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന ഒരു പ്രസംഗമായിരുന്നു സെലന്‍സ്കിയുടേത്.

ശീതയുദ്ധ വിഭജനത്തില്‍ ജര്‍മ്മനിയുടെ വിജയത്തില്‍ നിന്നുള്ള ചരിത്രപരമായ പ്രതിച്ഛായയില്‍ മുഴുകിയ ഒരു പ്രസംഗത്തില്‍, യുക്രെയ്നുമായി കൂടുതല്‍ ഐക്യ ദാര്‍ഢ്യത്തിനുള്ള ആഹ്വാനവുമായി സെലെന്‍സ്കി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ നേരിട്ട് അഭിസംബോധന ചെയ്തു.

പ്രിയപ്പെട്ട മിസ്റ്റർ ഷോള്‍സ്, ഈ മതില്‍ പൊളിച്ചുകളയൂ,1987ല്‍ ബെര്‍ലിനില്‍ യുഎസ് പ്രസിഡന്‍റ് റൊണാള്‍ഡ് റേഗന്‍റെ അപ്പീല്‍ ഉണര്‍ത്തിക്കൊണ്ട് സെലന്‍സ്കി അഭ്യര്‍ഥിച്ചു. ജര്‍മ്മനിയില്‍ നിങ്ങള്‍ അര്‍ഹിക്കുന്ന നേതൃത്വപരമായ പങ്കു നല്‍കുക എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. യുക്രെയ്നിന്റെ ദുരവസ്ഥ അവസാനിപ്പിക്കാന്‍ ജര്‍മനിയുടെ ശക്തമായ ഇടപെടലാണ് ആവശ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പശ്ചിമ ജര്‍മനിയെയും കിഴക്കന്‍ ജര്‍മനിയെയും വിഭജിച്ച സോവിയറ്റ് കാല മതില്‍ 1989 ല്‍ പൊളിച്ചുനീക്കിയതിനെ സൂചിപ്പിച്ച സെലെന്‍സ്കി, യുക്രെയ്നിനെ ഒറ്റപ്പെടുത്തി പുതിയൊരു മതില്‍ യൂറോപ്പില്‍ ഉയര്‍ന്നുനില്‍ക്കുകയാണെന്നും ഇപ്പോള്‍ യുക്രെയ്നു ലഭിക്കുന്ന സഹായം വളരെ വൈകിയാണ് എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം സെലന്‍സ്കിയുടെ പ്രസംഗത്തിനു ശേഷം ചാന്‍സലര്‍ ഷോള്‍സും സര്‍ക്കാരും ഏറെ വിമര്‍ശന വിധേയമാവുകയാണ്. പരിപാടിയുടെ ലൈവ് ജര്‍മനിയിലെ മിക്ക ചാനലുകളും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ദിവസങ്ങള്‍ക്കകം കീഴടക്കുമെന്ന പ്രതീക്ഷയോടെ യുക്രെയ്നുമേൽ ആയുധങ്ങള്‍കൊണ്ട് ആഞ്ഞടിച്ച റഷ്യയ്ക്കും പുടിനും ലക്ഷ്യബോധമില്ലാതെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇതുവരെയായി 14,000 റഷ്യന്‍ പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതായി ക്രെംലിന്‍ വിലയിരുത്തി. റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. യുഎസിനും മറ്റു രാജ്യങ്ങള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തുന്നവരെയും റഷ്യയില്‍ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും വെച്ചുപൊറുപ്പിക്കില്ലന്നും പുടിന്‍ പറഞ്ഞു. വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാന്‍ റഷ്യക്കാര്‍ക്ക് സാധിക്കുമെന്നും ചതിക്കുന്നവരുടെ ജീവനെടുക്കുമെന്നും പുടിന്‍ പറഞ്ഞു.

‌യുക്രെയ്നിന്‍റെ കിഴക്കന്‍ മേഖലകളില്‍ റഷ്യയുടെ ഷെല്ലാക്രമണം തുടരുകയാണ്. മെറേഫയില്‍ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍ 21 പേര്‍ മരിച്ചതായാണ് പ്രാദേശിക ഭരണകൂടത്തിന്‍റെ കണക്ക്. അധിനിവേശം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചെച്നിയന്‍ സൈനികര്‍ യുക്രെയ്ൻ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുട്ടികള്‍ ഉൾപ്പെടെ 1200 ലധികം ആളുകള്‍ അഭയം തേടിയ മരിയുപോളിലെ ഒരു തീയേറ്റര്‍ സമുച്ചയവും റഷ്യ ബോംബിട്ടു തകര്‍ത്തു.യുദ്ധത്തെ തുടര്‍ന്നു യുക്രെയ്നിലും അയല്‍രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് തിരികെയെത്താനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് യൂറോപ്പിലെ സേവാ ഇന്‍റർനാഷണൽ വക്താവ് ജര്‍മനിയില്‍ നിന്നുള്ള വിനോദ് ബാലകൃഷണന്‍ അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.