• Logo

Allied Publications

Americas
സിജില്‍ പാലക്കലോടി, പ്രിന്‍സ് നെച്ചിക്കാട്ട്, ജാസ്മിന്‍ പരോള്‍ എന്നിവര്‍ക്ക് മങ്കയുടെ പിന്തുണ
Share
കലിഫോര്‍ണിയ: ഫോമയുടെ 2022 2024 കാലഘട്ടങ്ങളിലേക്കു നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ എക്‌സിക്യൂട്ടീവിലേക്ക് വൈസ് പ്രസിഡന്‍റായി മത്സരിക്കുന്ന സിജില്‍ പാലക്കലോടി, വെസ്റ്റേണ്‍ റീജിയന്‍ ആര്‍വിപിയായി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രിന്‍സ് നെച്ചിക്കാട്ട് , നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയി മത്സരിക്കുന്ന ജാസ്മിന്‍ പരോള്‍ എന്നിവര്‍ക്ക് വെസ്റ്റേണ്‍ റീജിയണിലെ പ്രമുഖ സംഘടനായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ (മങ്ക) പിന്തുണ അറിയിച്ചു.

ഫോമയുടെ ആരംഭം മുതല്‍ സജീവ സാന്നിധ്യവും , പത്രാധിപര്‍ മുതല്‍ പ്രമുഖ സംഘടനകളുടെ നേതൃത്വ രംഗത്തുള്ള പ്രവര്‍ത്തനംവരെ സുദീര്‍ഘമായ നേതൃ പാരമ്പര്യവും , വിവിധ , മത , സാംസ്‌കാരിക , സാമൂഹിക സംഘടനകളുടെ നേതൃത്വ രംഗത്തുള്ള പ്രവര്‍ത്തന പരിചയവും മുതല്‍ക്കൂട്ടായിട്ടുള്ള വ്യക്തിത്വമാണ് സിജില്‍ പാലക്കലോടി.

ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ കൂടിയായ സിജില്‍, ഫിനാന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയും, കാലിഫോര്‍ണിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫീസറും ആണ് . അമേരിക്കയിലുടനീളം സൗഹൃദ വലയങ്ങള്‍ ഉള്ള സിജില്‍, ഫോമയുടെ എക്‌സിക്യൂട്ടീവില്‍ ഒരു മുതല്‍ കൂട്ടായിരിക്കുമെന്ന് മങ്ക പ്രസിഡന്‍റ് റെനി പൗലോസ് പറഞ്ഞു, ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് സിജില്‍ എന്ന് മങ്ക ബോര്‍ഡ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു . മങ്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ് വഴി വളരെ അധികം സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സിജില്‍ അറിയിച്ചു.

ഡോ.പ്രിന്‍സ് നെച്ചിക്കാട് 1990 മുതല്‍ മങ്കയില്‍ സജീവ പ്രവര്‍ത്തകനും ഫിനാഷ്യല്‍ സപ്പോര്‍ട്ടറും ആണ് , കൂടാതെ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, ബൈലോ കമ്മിറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു . ബിസിനസ് മാനേജ്മന്റ് ഇല്‍ ഡോക്ടറേറ്റ് നേടിയ നെച്ചിക്കാട് , 1995 മുതല്‍ സാന്‍ ഹോസെ, സിലിക്കണ്‍ വാലിയില്‍ പ്രിന്‍സ് റിയാലിറ്റി ആന്‍ഡ് ഫിനാന്‍സിന്റെ സിഇഒ ആയി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം പൊതു പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നു.

ഫോമാ വിമന്‍സ് ഫോറം ട്രെഷറര്‍ ആയി പ്രവര്‍ത്തിക്കുന്ന ജാസ്മിന്‍ പരോള്‍, മയൂഘം, സഞ്ജയിനി വിദ്യാഭ്യസ സ്‌കോളര്‍ഷിപ് പദ്ധതി, സ്ത്രീ ശാസ്ത്രീകരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ, അര്‍പ്പണ ബോധവും എല്ലാവര്‍ക്കും സ്വീകാര്യവുമായ വ്യക്തിത്ത്വത്തിനുടമയാണെന്നു തെളിയിച്ചു കഴിഞ്ഞു. കൊളറാഡോ മലയാളി അസോസിയേഷന്‍, ലോസ് ഏഞ്ചല്‍സ് കേരളാ അസോസിയേഷന്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജാസ്മിന്‍, ഇപ്പോള്‍ മങ്കയുടെ ബോര്‍ഡ് മെമ്പര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നതിനോടൊപ്പം സ്വന്തമായി പ്രീ സ്‌കൂള്‍ നടത്തുകയും , എലിസ്ടാ മീഡിയ എന്ന വാണിജ്യ സംരംഭത്തില്‍ പ്രവര്‍ത്തന പങ്കാളിയും ആണ്.

നാഷണല്‍ ഓര്‍ഗനൈസേഷന്‍ ആയ ഫോമയുടെ എക്‌സിക്യൂട്ടീവ് സ്ഥാനത്തേയ്ക്കും , വെസ്റ്റേണ്‍ റീജിയന്‍റെ നേതൃസ്ഥാനത്തേക്കും മങ്കയുടെ അംഗങ്ങള്‍ കടന്നു വരുന്നത് വളരെ സ്വാഗതാര്‍ഹമാണെന്ന് മങ്ക പ്രസിഡന്റ് അറിയിച്ചു. ഫോമയുടെ ആദ്യകാല അംഗ സംഘടനയായ മങ്ക , ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്.

മങ്ക പ്രസിഡന്റ് റെനി പൗലോസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ , സെക്രട്ടറി ടോം ചാര്‍ലി , ട്രെഷറര്‍ ജാക്‌സണ്‍ പൂയപ്പടം,വൈസ് പ്രസിഡന്‍റ് സുനില്‍ വര്‍ഗീസ്, ജോയിന്‍റ് സെക്രട്ടറി ബിനു ബാലകൃഷ്ണന്‍ എന്നിവരോടൊപ്പം മുന്‍ പ്രസിഡന്‍റുമാരായ ടോജോ തോമസ്, ശ്രീജിത്ത് കരുത്തൊടി എന്നിവരും, കമ്മിറ്റി മെംബേര്‍സ് ആയ ബിജേഷ്, ജിതേഷ്, ജാസ്മിന്‍, കവിത, പദ്മപ്രിയ, സുഭാഷ്, മേരിദാസന്‍ എന്നിവരും സന്നിഹിതരായിരുന്നു.

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ