• Logo

Allied Publications

Middle East & Gulf
ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് പ്ര​സം​ഗ മ​ത്സ​രം വി​ജ​യി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മ​ല​യാ​ള പ്ര​സം​ഗ മ​ത്സ​രം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ, പൊ​തു​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി എ​ഴു​ത്തു​കാ​ര​നും വാ​ഗ്മി​യും യൂ​ട്യൂ​ബ​റു​മാ​യ നൗ​ഫ​ൽ. എ​ൻ ’മ​നു​ഷ്യ​ൻ എ​ന്ന വി​സ്മ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ൽ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് അം​ഗ​ങ്ങ​ളി​ൽ റോ​സ്മി​ൻ സോ​യൂ​സ് ഒ​ന്നാം​സ്ഥാ​ന​വും സാ​ജു സ്റ്റീ​ഫ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പൊ​തു​വി​ഭാ​ഗ​ത്തി​ൽ സീ​മ ജി​ജു, ആ​നി ജോ​ർ​ജ്, രാ​കേ​ഷ് പ​റ​ന്പ​ത്ത് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി. സൂ​സ​ൻ എ​ബ്ര​ഹാം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ക്ല​ബ് അ​ധ്യ​ക്ഷ ഷീ​ബ പ്ര​മു​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും മ​നോ​ജ് മാ​ത്യു അ​വ​ത​ര​ണം നി​ർ​വ​ഹി​ക്കു​ക​യും ക്ല​ബ് ഉ​പാ​ധ്യ​ക്ഷ​ൻ ബി​ജോ പി. ​ബാ​ബു കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ക്ല​ബ് മു​ൻ അ​ധ്യ​ക്ഷ​ൻ പ്ര​മു​ഖ് ബോ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട് മ​ത്സ​രം നി​യ​ന്ത്ര​ണ​വും ജോ​ർ​ജ് മേ​ലാ​ട​ൻ മു​ഖ്യ വി​ധി​ക​ർ​ത്താ​വും ആ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ജോ​മി ജോ​ണ്‍ സ്റ്റീ​ഫ​ൻ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ വി​കാ​സ​വും, ആ​ശ​യ​വി​നി​മ​യ പാ​ട​വ​വും പ്ര​ഭാ​ഷ​ണ ക​ല​യും വ​ള​ർ​ത്തു​വാ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ പ്ര​സ്ഥാ​ന​ത്തി​ലെ കു​വൈ​റ്റി​ലെ ഏ​ക മ​ല​യാ​ളം ക്ല​ബ്ബാ​ണ് ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ്.

സ​ലിം കോ​ട്ട​യി​ൽ

അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍
ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​നു കീ​ഴി​ലെ ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​
ഒ​മാ​നി​ൽ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴി​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്ക്.
ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം; ഇ​ന്ത്യാ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ത്ത​ത് മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ലി​ലെ 17 ഇ​ന്ത്യ​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ