• Logo

Allied Publications

Americas
ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ സേ​വി​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ​ദി​നം ആ​ച​രി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: അ​ഖി​ല ലോ​ക പ്രാ​ർ​ഥ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക സേ​വി​കാ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രാ​ർ​ഥ​നാ​ദി​നം ആ​ച​രി​ച്ചു.

ലോ​ക പ്രാ​ർ​ഥ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും മാ​ർ​ച്ച് മാ​സം ആ​ദ്യ​ത്തെ വെ​ള്ളി​യാ​ഴ്ച ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഏ​ക​ദേ​ശം 170 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള, വി​വി​ധ സം​സ്ക്കാ​ര​വും പാ​ര​ന്പ​ര്യ​ത്തി​ലു​മു​ള്ള വ​നി​ത​ക​ൾ പ്രാ​ർ​ഥ​ന​യ്ക്കും ധ്യാ​ന​ത്തി​നു​മാ​യി ഒ​ത്തു​കൂ​ടു​ന്നു. ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​വ​യെ ദൈ​വ​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന ദി​ന​മാ​ണ് വേ​ൾ​ഡ് ഡേ ​പ്ര​യ​ർ.

മാ​ർ​ച്ച് 12 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട പ്രാ​ർ​ഥ​നാ​ദി​ന സ​മ്മേ​ള​ന​ത്തി​ൽ 60പ​രം സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​ത്യേ​ക ആ​രാ​ധ​ന​യ്ക്കും പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ഡോ. ​ഷെ​റി​ൻ മ​റി​യം സോ​നു ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി ദൈ​വ​വ​ച​ന ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ന്ധ ​ഞാ​ൻ നി​ങ്ങ​ളെ​ക്കു​റി​ച്ച് നി​രൂ​പി​ക്കു​ന്ന നി​രൂ​പ​ണ​ങ്ങ​ൾ ഇ​ന്ന​വ എ​ന്ന് ഞാ​ൻ അ​റി​യു​ന്നു​ ( I Know the Plans I Have for You)യി​രെ​മ്യാ​വ് 29:114 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു ധ്യാ​ന ചി​ന്ത​ക​ൾ.

വി​കാ​രി റ​വ.​ഡോ. ഈ​പ്പ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക സേ​വി​കാ​സം​ഘം സെ​ക്ര​ട്ട​റി മ​റീ​ന മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സ് സ​ഖ​റി​യ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​നുശേ​ഷം ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

ജീ​മോ​ൻ റാ​ന്നി

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​