• Logo

Allied Publications

Middle East & Gulf
സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ചാ​മ​ത് ലു​ലു​കേ​ളി മെ​ഗാ ര​ക്ത​ദാ​ന ക്യാ​ന്പ്
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ (MOH) സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ചാ​മ​ത് മെ​ഗാ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. റം​സാ​ൻ മാ​സ​ത്തി​ൽ ര​ക്ത​ദാ​താ​ക്ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എം​ഒ​എ​ച്ച് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​ണ് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.

മാ​ർ​ച്ച് 25ന് ​മ​ലാ​സി​ലെ പു​തി​യ ലു​ലു മാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് രാ​വി​ലെ 8 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ നീ​ണ്ടു നി​ൽ​ക്കും. എം​ഒ​എ​ച്ചു​മാ​യി സ​ഹ​ക​രി​ച്ചു ക​ഴി​ഞ്ഞ നാ​ലു​ത​വ​ണ​യും ന​ട​ത്തി​യ ക്യാ​ന്പി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും, വി​വി​ധ രാ​ജ്യ​ക്കാ​രു​മാ​യി 600ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ മ​ല​യാ​ളി​ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​ക​ച്ചും ശ്ലാ​ഘ​നീ​യ​വും, ഏ​റെ അ​ഭി​മാ​നം ന​ൽ​കു​ന്ന​തു​മാ​ണെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ മു​തൈ​രി പ​റ​ഞ്ഞു.

കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ന്നും കൈ​ത്താ​ങ്ങാ​വാ​റു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും, സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്കു​മാ​ണ് ഇ​ത്ത​വ​ണ കേ​ളി​യോ​ടൊ​പ്പം ര​ക്ത​ദാ​ന ക്യാ​ന്പി​നാ​യി കൈ​കോ​ർ​ക്കു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും മ​രു​ന്നു​മൊ​ക്കെ ന​ൽ​കി ലു​ലു​വും സ​ഫാ​മ​ക്ക​യും കേ​ളി​യോ​ടൊ​പ്പം സ​ഹ​ക​രി​ച്ചി​രു​ന്നു.

മാ​ർ​ച്ച് 25ന് ​ന​ട​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​നോ​ടാ​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും, പൊ​തു രോ​ഗ നി​ർ​ണ​യ​വും ഉ​ണ്ട​യി​രി​ക്കും. കൂ​ടാ​തെ ര​ക്ത​ദാ​നം ന​ട​ത്തി​യ​വ​രു​ടെ പൂ​ർ​ണ ലാ​ബ് പ​രി​ശോ​ധ​നാ ഫ​ലം ന​ൽ​കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ മു​തൈ​രി അ​റി​യി​ച്ചു. ര​ക്ത​ദാ​ന ക്യാ​ന്പ് വി​ജ​യി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ലി​നെ കോ​ഡി​നേ​റ്റ​റാ​യി, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം സു​നി​ൽ, ജീ​വ​കാ​രു​ണ്യ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ മ​ധു എ​ട​പ്പു​റ​ത്ത്, ചെ​യ​ർ​മാ​ൻ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്, സ​ലീം, അ​നി​ൽ, സൈ​ബ​ർ വി​ങ് ക​ണ്‍​വീ​ന​ർ സി​ജി​ൻ കൂ​വ​ള്ളൂ​ർ, ചെ​യ​ർ​മാ​ൻ ബി​ജു താ​യ​ന്പ​ത്ത്, നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ അ​റി​യി​ച്ചു.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.