• Logo

Allied Publications

Europe
ആ​ഘോ​ഷ​രാ​വി​ൽ ഡോ​ർ​സെ​റ്റ് കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ "​ദ​ശ​പു​ഷ്പോ​ൽ​സ​വം 2022' ​ന് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി
Share
ല​ണ്ട​ൻ: യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ ഡോ​ർ​സെ​റ്റ് കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ (ഡി​കെ​സി) പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ദ​ശ​പു​ഷ്പോ​ത്സ​വം 2022 ന് ​പൂ​ളി​ലെ സെ​ന്‍റ് എ​ഡ്വേ​ർ​ഡ് സ്കൂ​ൾ ഹാ​ളി​ലെ തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ​യും ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സാ​ന്നി​ധ്യ​ത്തി​ൽ യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​കെ​സി പ്ര​സി​ഡ​ന്‍റും യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​യു​മാ​യ ഷാ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ഷ്യാ​നെ​റ്റ് യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ സ​ദാ​ന​ന്ദ​ൻ ശ്രീ​കു​മാ​ർ, പ്ര​മു​ഖ ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ദി​ലീ​പ്, യു​ക്മ പ്ര​സി​ഡ​ന്‍റും നാ​ട്ടു​കാ​ര​നു​മാ​യ മ​നോ​ജ് കു​മാ​ർ പി​ള്ള, യു​ക്മ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ലി​റ്റി ജി​ജോ, യു​ക്മ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​ണ്‍, ബേ​സിം​ങ്ങ്സ്റ്റോ​ക്ക് കൗ​ണ്‍​സി​ല​റും മു​ൻ യു​ക്മ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പി​ആ​ർ.​ഒ​യു​മാ​യ സ​ജീ​ഷ് ടോം, ​യു​ക്മ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​നു അ​രു​ണ്‍ അ​വ​താ​ര​ക​യു​ടെ റോ​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു.

ഉ​ദ്ലാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഡി​കെ​സി സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പി.​എ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ട്ര​ഷ​റ​ർ സ​ജി പൗ​ലോ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. കാ​ണി​ക​ളെ ആ​ന​ന്ദ​നൃ​ത്ത​മാ​ടി​ച്ചു കൊ​ണ്ട് ക​ണ്ണി​നും കാ​തി​നും ഇ​ന്പ​മാ​ർ​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ജ്ജ്വ​ല ക​ലാ പ്ര​ക​ട​ന​ങ്ങ​ളാ​ണ് യു​കെ​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ച്ചേ​ർ​ന്ന ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്. സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ളേ​യും അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വേ​ദി​യി​ൽ വ​ച്ച് ആ​ദ​രി​ച്ചു. ഡി​കെ​സി യു​ടെ ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​ത്തോ​ടെ​യാ​ണ് ദ​ശ​പു​ഷ്പോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണ​ത്.

നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന ക​ലാ​ഭ​വ​ൻ ദി​ലീ​പി​ന്‍റെ അ​വി​സ്മ​ര​ണീ​യ​മാ​യ പ്ര​ക​ട​നം കാ​ണി​ക​ളു​ടെ മ​ന​സി​ൽ എ​ന്നു​മെ​ന്നും മാ​യാ​തെ നി​ല​നി​ൽ​ക്കും. യു​കെ​യി​ൽ സ്ഥി​ര​താ​മ​സ​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന ദി​ലീ​പ് യു​കെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്കും ആ​ഘോ​ഷ​രാ​വു​ക​ളി​ലേ​ക്കും കു​ടി​യേ​റി​ക്ക​ഴി​ഞ്ഞു.

പ്ര​ശ​സ്ത ന​ർ​ത്ത​കി മ​ഞ്ജു സു​നി​ൽ, ജി​ഷ്ണു രാ​ജേ​ഷ് തൊ​ടു​പു​ഴ​യു​ടെ ഓ​ട്ടം​തു​ള്ള​ൽ, ഡോ​ർ​സെ​റ്റ് ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള, യു​കെ​യി​ലെ ഗാ​യ​ക​രി​ലെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ ദൃ​ഷ്ടി പ്ര​വീ​ണ്‍, മൈ​ഥി​ലി കൃ​ഷ്ണ​കു​മാ​ർ, നി​വേ​ദ്യ സു​നി​ൽ കു​മാ​ർ, സൈ​റ മ​രി​യ ജി​ജോ, പാ​ർ​വ്വ​തി മ​ധു പി​ള്ള, പാ​ർ​വ്വ​തി ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും, അ​ഖി​ല അ​ജി​ത്ത്, ജോ​ഷ്ന പ്ര​ശാ​ന്ത്, ഇ​വാ​നാ ജെ​റി​ൻ എ​ന്നി​വ​രു​ടെ സോ​ളോ സാ​ൻ​സ്, ടീ​നാ റെ​യ്നോ​ൾ​സ് & ഷാ​രോ​ണ്‍ സാ​ബു, അ​ലീ​നാ ജി​നോ & ആ​ൻ​ഡ്രി​യ ജീ​നോ, സു​ജാ​താ മേ​നോ​ൻ & സാ​ൻ​വി ധ​ര​ണ്‍ എ​ന്നി​വ​രു​ടെ ഡ്യൂ​വ​റ്റ് ഡാ​ൻ​സ്, ജോ​ഷി​ക പി​ള്ള, ക്രി​സ്റ്റീ​നാ ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്ത ഗ്രൂ​പ്പ് ഡാ​ൻ​സ്, ജെ​യ്സ് ജെ​റി​യു​ടെ ഗി​റ്റാ​ർ പെ​ർ​ഫോ​ർ​മ​ൻ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ൻ​മാ​ർ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടു​ക​യു​ണ്ടാ​യി.

കോ​വി​ഡി​നു​ശേ​ഷം യു​കെ​യി​ലെ അ​സോ​സി​യേ​ഷ​ൻ പ​രി​പാ​ടി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​തി​ന് ശേ​ഷം ന​ട​ന്ന ഏ​റ്റ​വും വ​ലി​യ പ​രി​പാ​ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡോ​ർ​സെ​റ്റി​ലെ പൂ​ളി​ൽ ഡി​കെ​സി​യു​ടെ പ​ത്താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​മാ​യ ദ​ശ​പു​ഷ്പോ​ത്സ​വം 2022 ലൂ​ടെ സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഒ​രു അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ എ​ങ്ങ​നെ മാ​തൃ​കാ​പ​ര​മാ​യി സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ഡി​കെ​സി​യു​കെ പൊ​തു​സ​മൂ​ഹ​ത്തി​ന് കാ​ണി​ച്ചു കൊ​ടു​ത്ത​ത്. ദ​ശ​പു​ഷ്പോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത മു​ഴു​വ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​മാ​നി​ക്കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ എ​ൽ​ഇ​ഡി സ്ക്രീ​നും ലൈ​റ്റും സൗ​ണ്ടും പ​രി​പാ​ടി​ക​ളു​ടെ മാ​റ്റ് കൂ​ട്ടി. രാ​ജേ​ഷ് ന​ടേ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബെ​റ്റ​ർ ഫ്രെ​യിം​സ് ടീം ​ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ർ​ത്തി. ഹാ​ളി​ൽ കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഫു​ഡ്സ്റ്റാ​ളി​ലൂ​ടെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് അ​ലൈ​ഡ് ഫി​നാ​ൻ​സ്, കേ​ര​ള കാ​ർ​ട്ട്, ബെ​റ്റ​ർ ഫ്രെ​യിം​സ്, ഷി​ബു ഫി​ഷ് & മീ​റ്റ്, ഗ്രേ​സ് മെ​ല​ഡീ​സ്, ഗാ​ല​ക്സി ക​ന്പ്യൂ​ട്ടേ​ഴ്സ് & മൊ​ബൈ​ൽ​സ്, സാ​റാ​സ്, മ​ദേ​ഴ്സ്, പൊ​ൻ​ക​തി​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​യി​രു​ന്നു.

പ​രി​പാ​ടി​ക​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഷാ​ജി തോ​മ​സ്, യു​ക്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള, സോ​ണി കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് ബി​ൻ​സി ജേ​ക്ക​ബ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പ്രേം​ജി​ത്ത് തോ​മ​സ്, ബി​ബി​ൻ വേ​ണു​നാ​ഥ്, എ​ൽ​ദോ​സ് ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ന​ട​ത്തി​യ മൂ​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഫ​ല​മാ​ണ് പ​രി​പാ​ടി​ക​ൾ ഇ​ത്ര​യും അ​ടു​ക്കും ചി​ട്ട​യു​മാ​യി വ​ന്പി​ച്ച വി​ജ​യ​ത്തി​ലെ​ത്തി​ക്കു​വാ​ൻ ഡി​കെ​സി​ക്ക് ക​ഴി​ഞ്ഞ​ത്. പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ഡി ​കെ സി ​നേ​തൃ​ത്വം ഹൃ​ദ​യം ന​ന്ദി അ​റി​യി​ച്ചു.

അ​ല​ക്സ് വ​ർ​ഗീ​സ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ