• Logo

Allied Publications

Americas
മൂന്നു വയസുകാരന്‍ മകന്‍റെ വെടിയേറ്റ് ഇരുപത്തിരണ്ടുകാരിയായ മാതാവിന് ദാരുണാന്ത്യം
Share
ഷിക്കാഗോ: ഡോള്‍ട്ടണിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന ഇരുപത്തിരണ്ടുകാരി ഡീജാ ബെന്നറ്റ് പിന്‍സീറ്റില്‍ ഇരുന്നിരുന്ന മൂന്നു വയസുകാരന്‍ മകന്‍റെ വെടിയേറ്റ് മരിച്ചു.

മാര്‍ച്ച് 12നു ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാതാവും പിതാവും മകനും കൂടിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. കാറിന്‍റെ പുറകിലിരുന്ന തോക്കെടുത്ത് കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്. വെടിയേറ്റ മാതാവിനെ ഉടന്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അലക്ഷ്യമായി കാറില്‍ ഇട്ടിരുന്ന പിതാവിന്‍റെ തോക്കാണ് കുട്ടി എടുത്ത് കളിച്ചത്. ഇയാളുടെ പേരില്‍ കേസെടുക്കുമെന്ന് ഡോള്‍ട്ടണ്‍ പോലീസ് അറിയിച്ചു. തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ കാറില്‍ സൂക്ഷിക്കുന്നതിനാവശ്യമായ കണ്‍സീല്‍ഡ് ക്യാരി പെര്‍മിറ്റ് ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

2020ല്‍ പതിനെട്ട് വയസിനു താഴെയുള്ള കുട്ടികള്‍ മനപൂര്‍വമല്ലാതെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നു 142 മരണവും, 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021ല്‍ കൊല്ലപ്പെട്ടത് 154 പേരും, പരിക്കേറ്റത് 244 പേര്‍ക്കുമാണ്.

പി.പി. ചെറിയാന്‍

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.