• Logo

Allied Publications

Middle East & Gulf
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Share
കുവൈറ്റ് : അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈറ്റും (എംഎംഎംഇ kgbwJdJd), ബ്ലഡ് ഡോണേർസ് കേരള കുവൈറ്റ് ചാപ്റ്ററിന്‍റെ വനിതാ വിഭാഗമായ ഏഞ്ചൽസ് വിങ്ങും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

ബിഡികെ കുവൈറ്റ് ചാപ്റ്ററിന്‍റെ കോർപ്പറേറ്റ് പാർട്ണർ ആയ ബിഇസി എക്സ്ചേഞ്ച്, ബദർ അൽ സമാ മെഡിക്കൽ സെന്‍റർ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 2022 മാർച്ച് 12 ശനിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ ഏഴ് വരെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ചാണ് രക്തദാന ക്യാമ്പ് നടത്തിയത്.

രക്തദാനത്തേക്കുറിച്ചു സ്ത്രീകളുടെ ഇടയിൽ നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളും നീക്കി അവരെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു തുടക്കമായി നടത്തിയ രക്തദാന ക്യാമ്പിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും, 50ൽ പരം ആളുകൾ പങ്കാളികളായി.

രക്തദാനത്തിനായി 20ൽ പരം സ്ത്രീകൾ കടന്നു വന്നത് തങ്ങളുടെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ അംഗീകാരമായി കരുതുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോ.. ജസ്‌ല റിയാസ് , എംഎംഎംഇ അഡ്മിൻ പാനൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. അമീറ ഹവാസ് എംഎംഎംഇ, അമ്പിളി രാഗേഷ് എംഎംഎംഇ, യമുന രഘുബാൽ ബിഡികെ, ലേഖ ശ്യാം ബിഡികെ എന്നിവർ ആശംസകൾ അർപ്പിച്ചു. ലിനി ജോയി ബിഡികെ സ്വാഗതവും, സഫിയ എംഎംഎംഇ നന്ദിയും അറിയിച്ചു.

ബിഡികെ പ്രവർത്തകർ യമുന രഘുബാൽ, ലിനി ജോയി, സോഫി രാജൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കുവൈറ്റിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത