• Logo

Allied Publications

Australia & Oceania
മെൽബൺ സെന്‍റ് ജോർജ് പള്ളി വികാരി ഫാ.ഏലിയാസ് തോലംകുളത്തിനു യാത്രയയപ്പ് നൽകി
Share
മെൽബൺ: ഫാ.ഏലിയാസ് തോലംകുളത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. മാനേജിംഗ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ മാർച്ച് 13ന് ആണ് സമുചിതമായ യാത്രയയപ്പ് ഒരുക്കിയത്

കഴിഞ്ഞ നാലു വർഷത്തെ ചുമതലകളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട അച്ഛൻറെമികവുറ്റ സ്നേഹത്തിനുള്ള അംഗീകാരം എന്ന നിലയിൽ ക്രമീകരിച്ച യാത്രയയപ്പ് യോഗത്തിന് ഫാ. പ്രവീൺ കോടിയാട്ടിൽ അധ്യക്ഷത വഹിച്ചു. വിവിധ ഭക്ത സംഘടനകളും പള്ളി മാനേജിങ്കമ്മിറ്റിയും അച്ഛന് ഉപഹാരങ്ങളും സമർപ്പിച്ചു.

ആത്മീയകാര്യങ്ങളിൽ വിശ്വാസആചാരാനുഷ്ഠാനങ്ങൾ വ്യതിചലിക്കാതെ പാരമ്പര്യവും തനിമയും നിലനിർത്തി തികച്ചുംസമാധാനപരമായ അന്തരീക്ഷത്തിൽ കൃത്യനിഷ്ഠയുള്ള അച്ഛൻറെ ശുശ്രൂഷ രീതികളെ സദസ്സിൽപങ്കെടുത്തവർ എടുത്തുപറയുകയുണ്ടായി.

പള്ളിയിൽ നിലനിൽക്കുന്ന സമാധാനം ഒത്തൊരുമയും നിലനിർത്തി ഇടവകയുടെ പുരോഗതിക്കുംഉന്നമനത്തിനും ആത്മീയ ഉണർവിനും ആയി ഫാ. പ്രവീണിനോട് ഒപ്പം തുടർന്ന് ഒറ്റക്കെട്ടായിപ്രവർത്തിക്കണം എന്ന് അച്ഛൻ മറുപടി പ്രസംഗത്തിൽ ഇടവക അംഗങ്ങളെ ഓർമ്മിപ്പിച്ചു. കഴിഞ്ഞവർഷങ്ങളിൽ തന്നോടു കാണിച്ച സ്നേഹത്തിനും സഹകരണത്തിനും കരുതലും താനെന്നുംകടപ്പെട്ടിരിക്കുന്നു എന്ന് അച്ഛൻ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.

എബി പൊയ്ക്കാട്ടിൽ

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.