• Logo

Allied Publications

Europe
ഗാന്ധിഭവൻ സാഹിത്യ പുരസ്‍കാരം കാരൂർ സോമന്
Share
ലണ്ടൻ : യൂആർഎഫ് ലോക റെക്കോർഡ് ജേതാവും പ്രമുഖ പ്രവാസി സാഹിത്യകാരനുമായ കാരൂർ സോമന് ഗാന്ധിഭവന്‍റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‍കാരം മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നിൽ സുരേഷ് സമ്മാനിച്ചു.

സമൂഹത്തിലെ മനോ ശാരീരിക വൈകല്യം ബാധിച്ച സഹജീവികൾക്ക് സ്‌നേഹ സഹാനുഭൂതി നൽകുന്ന ഗാന്ധി ഭവൻ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ചരിത്രപരമായ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജീവകാരുണ്യപ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുളയറിയിച്ചു. ഗാന്ധി ഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജൻ ആശംസകൾ നേർന്നു.

സാഹിത്യസാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകളാണ് ഗാന്ധിഭവൻ നൽകുന്നത്. ആ സാംസ്കാരിക സമ്പത്തു് അവിടുത്തെ ലൈബ്രറിയിൽ മാത്രമല്ല 2007 ൽ ആരംഭിച്ച സ്‌നേഹരാജ്യ൦ മാസിക കേരളത്തിലെ കച്ചവട മാസികകളിൽ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാർശനിക കാഴ്ചപ്പാടുകൾ നൽകുന്നു.

കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ പുരോഗമന ചിന്തയെന്നും വരണ്ടുണങ്ങിയ രാപകലിൽ മനോവേദനയും ശാരീരിക വൈകല്യവുമായി ജീവിക്കുന്നവർക്ക് ഒരു തെന്നലായി അവിടുത്തെ പാട്ടും സംഗീതവും ഒഴുകിയെത്തുന്നത് ആശ്വാസം നൽകുന്നതായി കാരൂർ സോമൻ അഭിപ്രായപ്പെട്ടു. മലയാളസാഹിത്യത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാർ, കവികൾ, എഴുത്തുകാരുടെ പുസ്തകങ്ങൾ ഗാന്ധി ഭവൻ ലൈബ്രറിയിൽ ലഭ്യമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവൻ സമൂഹത്തിൽ നിന്ന് തള്ളപ്പെട്ടവർ, കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ, ദരിദ്രർ, മാനസിക വൈകല്യമുള്ളവർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, അനാഥരായ കുട്ടികൾ, തളർവാതരോഗികൾ, എച്ഛ് ഐവി, കാൻസർ, ടിബി രോഗികൾ എന്നിവർക്കുള്ള ആശാകേന്ദ്രമാണ്. സാബു നന്ദി രേഖപ്പെടുത്തി.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.