• Logo

Allied Publications

Americas
റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ പി​ന്തു​ണ​ക്കു​ന്ന ചൈ​ന​ക്ക് അ​മേ​രി​ക്ക​യു​ടെ മു​ന്ന​റി​യി​പ്പ്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​മാ​യ യു​ക്രെ​യ്നെ ആ​ക്ര​മി​ച്ചു കീ​ഴ​ട​ക്കു​ന്ന​തി​നു​ള്ള റ​ഷ്യ​ൻ ന​ട​പ​ടി​ക​ളെ പി​ന്തു​ണ​ക്കു​ന്ന ചൈ​ന​യ്ക്ക് അ​മേ​രി​ക്ക​യു​ടെ മു​ന്ന​റി​യി​പ്പ്. യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജേ​ക്ക് സു​ള്ളി​വ​നാ​ണ് ചൈ​ന​ക്കെ​തി​രേ ക​ർ​ശ​ന താ​ക്കീ​ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച റോ​മി​ൽ ചൈ​ന​യു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി യാ​ങ്ങ് ജി​യേ​ച്ചി​യെ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കേ, അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ റ​ഷ്യ​ക്കെ​തി​രേ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക ഉ​പ​രോ​ധം മ​റി​ക​ട​ക്കു​ന്ന​തി​ന് ചൈ​ന റ​ഷ്യ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​ത് ഗു​രു​ത​ര ഭ​വി​ഷ്യ​ത്തു​ക്ക​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന് സു​ള്ള​വ​ൻ പ​റ​ഞ്ഞു.

ചൈ​ന എ​ങ്ങ​നെ​യാ​ണ് റ​ഷ്യ​യെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു എ​ന്ന​ത് വൈ​റ്റ് ഹൗ​സ് സ​സൂ​ക്ഷ​മം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ചു ബീ​ജിം​ഗു​മാ​യി സ്വ​കാ​ര്യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് സു​ള്ള​വ​ൻ പ​റ​ഞ്ഞു.

റ​ഷ്യ​ക്കെ​തി​രേ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക ഉ​പ​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​ൻ ലൈ​ഫ് ലൈ​ൻ എ​ന്ന ചൈ​ന​യു​ടെ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യു​ദ്ധം തു​ട​രു​ന്ന റ​ഷ്യ യു​ക്രെ​യ്നെ​തി​രേ ഓ​രോ​ദി​വ​സ​വും ആ​ക്ര​മ​ണം ശ​ക്തി​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് നി​ര​പ​രാ​ധി​ക​ളാ​യ യു​ക്രെ​യ്ൻ ജ​ന​ത​യു​ടെ ജീ​വ​നാ​ണ് യു​ദ്ധ​ത്തി​ലൂ​ടെ ന​ഷ്ട​മാ​കു​ന്ന​ത്.

പി.​പി. ചെ​റി​യാ​ൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​