ബെർലിൻ: വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ 202224 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജോളി തടത്തിൽ, ജർമനി (ചെയർമാൻ), സുനിൽ ഫ്രാൻസിസ് (വൈസ് ചെയർമാൻ), ജോളി എം പടയാട്ടിൽ, ജർമനി (പ്രസിഡന്റ്), ബിജു ജോസഫ് ഇടക്കുന്നത്ത്(വൈസ് പ്രസിഡന്റ്), ബാബു തോട്ടപ്പിള്ളി, യുകെ(ജന.സെക്രട്ടറി),ഷൈബു ജോസഫ് കട്ടിക്കാട്ട്, അയർലണ്ട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മാർച്ച് 6 ന് വൈകുന്നേരം വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ വരണാധികാരിയായ മേഴ്സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടർന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗ്ലോബൽ ജന.സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമനി) പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
യോഗത്തിൽ യൂറോപ്പ് റീജണ്‍ ചെയർമാൻ ജോളി തടത്തിൽ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംസി യുകെ പ്രെവിൻസ് ട്രഷറർ ടാൻസി പാലാട്ടി പ്രാർഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി നന്ദി പറഞ്ഞു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രൊവിൻസ് ഭാരവാഹികളായ ഗ്രിഗറി മേടയിൽ, ജോസ് കുന്പിളുവേലിൽ, ബാബു ചെന്പകത്തിനാൽ, ബിജു സെബാസ്ററ്യൻ, ദീപു ശ്രീധർ, സൈബിൻ പാലാട്ടി, ഡോ.ജിമ്മി മൊയലൻ, രാജു കുന്നക്കാട്ട്, ഡോ.ഗ്രേഷ്യസ്, ചിനു പടയാട്ടിൽ, സാറാമ്മ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.ഷൈബു ജോസഫ് കട്ടിക്കാട്ട് ഗാനം ആലപിച്ചു. വേൾഡ് മലയാളി കൗണ്‍സിൽ ഗ്ളോബൽ ചെയർമാൻ ഡോ. ഇബ്രാഹിം ഹാജിയുടെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ജോസ് കുന്പിളുവേലിൽ
|