• Logo

Allied Publications

Americas
ടെന്നിസിയിൽ ഒട്ടകത്തിന്‍റെ അക്രമണത്തിൽ രണ്ടു മരണം
Share
ടെന്നിസി: റാന്തിസി മൃഗശാലയിൽനിന്നും രക്ഷപെട്ട ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായി ഒബിയൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മാർച്ച് 10 നു ഷെർലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്‍റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്നു സ്ഥലത്ത് എത്തിചേർന്ന പോലീസിനു കാണാൻ കഴിഞ്ഞത് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന രണ്ടു പേരെയാണ്.

ബോബി മേതനി (42), ടോമിഗൺ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയിൽ ഒട്ടകം പോലീസിനു നേരെ നടന്നടുത്തു. പോലീസ് വാഹനത്തേയും അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ ശുശ്രൂഷിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും ആക്രമിക്കാൻ അടുത്തുവന്ന ഒട്ടകത്തിനുനേരെ കൂടുതൽ ആക്രമണവും അപകടവും ഒഴിവാക്കുന്നതിനായി ഷെറിഫ് വെടിയുതിർക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.

ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒട്ടകം മൃഗശാലയിൽനിന്നും എങ്ങനെ രക്ഷപെട്ടുവെന്നും കൊല്ലപെട്ട ഇരുവരേയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതൊരു അസാധാരണ സംഭവമാണെന്നും ഷെറിഫ് കൂട്ടിചേർത്തു.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.