• Logo

Allied Publications

Americas
ഫിലഡൽഫിയായിൽ നോന്പുകാലധ്യാനം മാർച്ച് 17,18, 19, 20 തീയതികളിൽ
Share
ഫിലഡൽഫിയ: വലിയനോന്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോന പള്ളിയിൽ വാർഷിക ധ്യാനം മാർച്ച് 17, 18, 19, 20 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

പ്രഗൽഭ ഭക്തിഗാനരചയിതാവും ഗായകനും ധ്യാനഗുരുവുമായ റവ. ഡോ. ടോം തോമസ് പന്നലകുന്നേൽ എം.എസ്.എഫ്എസ് ആണ് ധ്യാനം നയിക്കുന്നത്. വയനാട് ജില്ലയിൽ മാനന്തവാടിക്കടുത്ത് മക്കിയാട് എംഎസ്എഫ്എസ് സഭയുടെ വക ഡിക്കെയർ (ഉലഇമൃല – ഉല ടമഹലെ ഇലിലേൃ ളീൃ അരരീാുമിശലറ ഞലിലംമഹ മിറ ഋാുീംലൃാലിേ) എന്ന ആതുരശുശ്രൂഷാ സ്ഥാപനത്തിന്‍റെ ഡയറക്ടറാണ് ഫാ. ടോം.

മുതിർന്നവർക്കും യുവാക്കൾക്കും മതബോധന വിദ്യാർഥികൾക്കും വെവ്വേറെ ആയാണ് ഈ വർഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്കു മലയാളത്തിലുള്ള നാലു ദിവസത്തെ ധ്യാനം ഫാ. ടോം പന്നലകുന്നേൽ നയിക്കുന്നത്.

17 നു (വ്യാഴം) വൈകുന്നേരം ഏഴിനു വിശുദ്ധ കുർബാനയോടുകൂടി ധ്യാനം ആരംഭിക്കും. തുടർന്നു വചനസന്ദേശം. 18 നു (വെള്ളി) വൈകുന്നേരം ഏഴിനു വിശുദ്ധ കുർബാന, വചനസന്ദേശം, കുരിശിന്‍റെ വഴി. 19 നു (ശനി) രാവിലെ ഒന്പതിനു വിശുദ്ധ കുർബാന, നിത്യസഹായമാതാവിന്‍റെ നൊവേന, വചനസന്ദേശം, കുന്പസാരം, ആരാധന, വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ ആരാധനയോടെ ശുശ്രൂഷയോടെ അവസാനിക്കും. 20 നു (ഞായർ) രാവിലെ 8.30 ന് വിശുദ്ധ കുർബാനയോടെ നാലാം ദിവസത്തെ ധ്യാനശുശ്രൂഷകൾ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടർന്നു വൈകുന്നേരം നാലിനു ധ്യാനം സമാപിക്കും.

മിഡിൽസ്കൂൾ കുട്ടികൾക്കുള്ള ഇംഗ്ലീഷ് ധ്യാനം മാർച്ച് 19 , 20 തീയതികളിൽ മാത്രമായിരിക്കും. ഹൈസ്കൂൾ കുട്ടികളുടെ ധ്യാനം 26 നു (ശനി), 27 നു (ഞായർ) നടത്തും. കോളജിൽ പഠിക്കുന്ന യുവാക്കൾക്കും ഉദ്യോഗസ്ഥരായ യുവാക്കൾക്കുമുള്ള ഇംഗ്ലീഷ് ധ്യാനം കഴിഞ്ഞ ആഴ്ച സമാപിച്ചു.
മിഡിൽസ്കൂൾ, ഹൈസ്കൂൾ സി. സി. ഡി. കുട്ടികൾക്ക് ജീസസ് യൂത്ത് വോളന്‍റിയേഴ്സ് ആയിരിക്കും ധ്യാനശുശ്രൂഷ നിർവഹിക്കുന്നത്. എലമെന്‍ററി ഗ്രേഡുകളിലുള്ള കുട്ടികൾക്കായി മതാധ്യാപകർ ക്ലാസുകൾ നയിക്കും. ധ്യാനത്തിൽ പങ്കെടുçന്നവർക്ക് ശനി, ഞായർ ദിവസങ്ങളിൽ ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട് .

വാർഷികധ്യാനത്തിൽ പങ്കെടുത്ത് നോന്പുകാലം ആത്മീയ ചൈതന്യത്തിൽ വളരാൻ എല്ലാ വിശ്വാസികളെയും വികാരി ഫാ. കുര്യാക്കോസ് കുന്പക്കീലും കൈക്കാരന്മാരായ തോമസ് ചാക്കോ (ബിജു), റോഷിൻ പ്ലാമൂട്ടിൽ, രാജു പടയാറ്റിൽ, ജോർജ് വി. ജോർജ് എന്നിവരും പാരീഷ് കൗണ്‍സിലും സംയുക്തമായി സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. കുര്യാക്കോസ് കുന്പക്കീൽ (വികാരി) 215 459 6310, ടോം പാറ്റാനി (സെക്രട്ടറി) 267 456 7850.

ജോസ് മാളേയ്ക്കൽ

മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.