• Logo

Allied Publications

Europe
ഡ​ബ്ല്യു​എം​സി അ​യ​ർ​ല​ൻ​ഡ് സോ​ഷ്യ​ല്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി പു​ര​സ്കാ​രം പി.​ഐ. ലോ​ന​പ്പ​ന്
Share
വേൾഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്‍റെ 2021 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിനായി ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി.ഐ. ലോനപ്പനെ തിരഞ്ഞെടുത്തു.

പത്തനംതിട്ട പൂങ്കാവിൽ മല്ലശേരി ഫ്രണ്ട്‌സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്‍റെ സഹകരണത്തോടെ മാർച്ച് 19 നു (ശനി) പൂങ്കാവിലെ ഡാനികുട്ടി ഡേവിഡ് മെമ്മോറിയൽ ഓപ്പൺ സ്റ്റേജിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് പി.ഐ ലോനപ്പനു സമ്മാനിക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എൻ. നവനിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.എം മോഹനൻ, ലിജാ പ്രകാശ്, അച്യുതൻ നായർ , ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഡബ്ല്യുഎംസി അയർലൻഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടോംസി ഫിലിപ്പ്, അശ്വതി പ്ലാക്കൽ, ശ്രീകുമാർ നാരായണൻ, ഫ്രണ്ട്‌സ് ക്ലബ് പ്രസിഡന്‍റ് ജിജു അച്ചൻ എന്നിവർ പങ്കെടുക്കും. ചടങ്ങിനോടനുന്ധിച്ചു കനൽ പാട്ടു കൂട്ടത്തിന്‍റെ നാടൻ പാട്ടും ഉണ്ടായിരിക്കും.

1999 ല്‍ പത്തനംതിട്ട ഓമല്ലൂരില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ച ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ്, സമൂഹത്തിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഒറ്റപ്പെട്ടവര്‍ക്ക് തണലായി പ്രവര്‍ത്തിക്കുന്നു. ഒപ്പം 1996 മുതല്‍ ദിവസവും മുടക്കം ഇല്ലാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി ഏകദേശം 250 ലധികം ആളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണവും നടത്തുന്നു.

ആരോരും ഇല്ലാതെ തെരുവില്‍ അകപ്പെട്ട നൂറിലധികം മനുഷ്യര്‍ക്കാണ് ഇതിനോടകം ലോനപ്പന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രയം ഒരുക്കിയത്. ഭക്ഷണവും മരുന്നും താമസ സൗകര്യവും അടക്കമുള്ള സൗകര്യങ്ങളാണ് കരുണാലയത്തിലെ അന്തേവാസികള്‍ക്ക് ലഭ്യമാകുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചാരിറ്റി നിബന്ധനകള്‍ പാലിച്ച് റജിസ്‌ട്രേഷനോടെയാണ് ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

പ്രവാസ ജീവിതത്തിനുശേഷമാണ് പി.ഐ ലോനപ്പന്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. അദ്ദേഹവും ട്രസ്റ്റ് അംഗം ആയ ഭാര്യ ആനിയമ്മയും കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മൂന്നു സ്ഥിരം ജീവനക്കാരും സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡബ്ല്യുഎസ്റ്റസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി അയര്‍ലന്‍ഡ് മലയാളികളുടെ സഹകരണത്തോടെ ഡിവൈന്‍ കരുണാലയത്തിന് സാമ്പത്തിക സഹായം ചെയ്തുവരുന്നു.

2016 ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അസീസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപകയായ മേരി മക്ക്‌കോര്‍മക്ക്, മെറിന്‍ ജോര്‍ജ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ. ജോര്‍ജ് തങ്കച്ചന്‍ , Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമായ 'Share & Care, Limerick' എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹരായിരുന്നു.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.