• Logo

Allied Publications

Europe
മധ്യ പൂർവേഷ്യയിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷം
Share
ബെര്‍ലിന്‍: യുക്രെയ്നിലെ യുദ്ധത്തിന്‍റെ പരിണിതഫലമെന്നോണം മധ്യ പൂർവേഷ്യൻ രാജ്യങ്ങളിൽ കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ.

റഷ്യയില്‍ നിന്നും യുക്രെയ്നില്‍ നിന്നുമുള്ള ഗോതമ്പ് ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മിഡില്‍ ഈസ്റ്റേൺ, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളാണ്. നിലവിലെ യുദ്ധം നീണ്ടുപോയാൽ ഈ രാജ്യങ്ങളെ കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്കാണ് നയിക്കുക.

അതുപോലെ തന്നെ യുക്രെയ്ൻ അധിനിവേശവും തുടര്‍ന്നുണ്ടായ റഷ്യക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും യൂറോപ്യന്‍ രാജ്യങ്ങളെ ദീര്‍ഘകാലമായി ആശ്രയിച്ചുപോന്നിരുന്ന പ്രകൃതി വാതകത്തിന്‍റെ ലഭ്യതയെക്കുറിച്ച് ആശങ്കാകുലരാണ്. സംഘര്‍ഷം ഊര്‍ജ്ജ സ്രോതസുകളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു. എണ്ണ, വാതകം, കല്‍ക്കരി, മറ്റു ചരക്കുകള്‍ എന്നിവയുടെ വിലയും വര്‍ധിപ്പിച്ചു. ഇത്ആ ഗോള ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കും.

ചൈനക്കും ഇന്ത്യക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരും ഉത്പാദകരുമാണ് റഷ്യ. അതേസമയം ഗോതമ്പ് കയറ്റുമതിക്കാരില്‍ അഞ്ചാം സ്ഥാനത്താണ് യുക്രെയ്ന്‍.

പ്രാദേശിക ഭക്ഷണക്രമത്തില്‍ ഗോതമ്പ് വഹിക്കുന്ന പ്രധാന പങ്കു കാരണം നിരവധി രാജ്യങ്ങള്‍ ഈ കയറ്റുമതിയെ വളരെയധികം ആശ്രയിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത് ഈജിപ്ത് ആണ്. അതിന്‍റെ 70 ശതമാനവും റഷ്യയില്‍ നിന്നും യുക്രെയ്നില്‍ നിന്നുമാണ്. ടുണീഷ്യയുടെ 80% ധാന്യവും ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളതാണ്. ലെബനന്‍ ഗോതമ്പിന്‍റെ 60% യുക്രെയ്നില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

റഷ്യന്‍ സൈന്യത്തിന്‍റെ കടന്നുകയറ്റെതുടർന്നു യുക്രെയ്നിന്‍റെ ചില ഭാഗങ്ങൾ ഗോതമ്പ് ഉല്‍പാദനത്തിലും കയറ്റുമതിയിലും നിര്‍ണായക പങ്കു വഹിക്കുന്നു. യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രികള്‍ച്ചര്‍ അനുസരിച്ച്, യുക്രെയ്നിലെ ഗോതമ്പ് വിളകളില്‍ ഭൂരിഭാഗവും തെക്കുകിഴക്കന്‍ ഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യന്‍ സൈന്യം തെക്ക് ആക്രമണം തുടരുമ്പോള്‍, അടുത്ത വലിയ ലക്ഷ്യം രാജ്യത്തിന്‍റെ പ്രധാന കരിങ്കടല്‍ തുറമുഖമായ ഒഡെസ ആയിരിക്കുമെന്ന് യുക്രെയ്ന്‍ ഭയപ്പെടുന്നു. കരിങ്കടലിലേക്കുള്ള പ്രവേശനം റഷ്യന്‍ സൈന്യം തടഞ്ഞാല്‍, മെന മേഖലയിലേക്കുള്ള ‌യുക്രേനിയന്‍ ഗോതമ്പ് വിതരണം തടസപ്പെടും.

ജോസ് കുന്പിളുവേലിൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.