• Logo

Allied Publications

Americas
യുക്രെയ്ന്‍ യുദ്ധം: ടെക്സസില്‍ മാര്‍ച്ച് 13 പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍
Share
ഓസ്റ്റിന്‍: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്ന്‍ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ടെക്സസിലെ ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, അതിനായി മാര്‍ച്ച് 13 ഞായര്‍ വേര്‍തിരിക്കണമെന്നും ആവശ്യപ്പെട്ട് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പ്രത്യേകം വിജ്ഞാപനം ഇറക്കി.

യുക്രെയ്ന്‍ ജനതക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി ടെക്സസ് ഗവര്‍ണേഴ്സ് മ്യൂസിയം ശനിയാഴ്ചയും, ഞായറാഴ്ചയും നീല, മഞ്ഞ ബള്‍ബുകള്‍ കത്തിച്ചു പ്രകാശപൂരിതമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയും,ഞായറും ഗവര്‍ണറുടെ മന്ദിരത്തില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തുന്നതിനും ഉത്തരവിറക്കി.

ആശ്വാസത്തിന്‍റെ ശക്തികേന്ദ്രം പ്രാര്‍ത്ഥന മാത്രമാണ്. എല്ലാ ബുദ്ധിയേയും കവിയുന്ന സമാധാനം പ്രാര്‍ത്ഥനയിലൂടെ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും ജനാധിപത്യം പുലരുന്നതിന്, ദൈവീക കൃപ അനിവാര്യമാണ്. അതിനാവശ്യമായ വിവേകം ഭരണകര്‍ത്താക്കള്‍ക്ക് ലഭിക്കുന്നതിന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രാര്‍ഥനയ്ക്കായി മാര്‍ച്ച് 13 ഞായര്‍ മാറ്റിവയ്ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

പി.പി. ചെറിയാന്‍

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.