• Logo

Allied Publications

Middle East & Gulf
കൊല്ലം പ്രവാസി അസോസിയേഷന്‍: ഏരിയ സമ്മേളനങ്ങള്‍ മാർച്ച് 11 മുതൽ
Share
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങള്‍ക്ക് മാർച്ച് 11 നു (വെള്ളി) ജയൻ നഗറിൽ (ഗ്രാന്‍റ് ഹോട്ടല്‍ പാര്‍ട്ടി ഹാൾ, മാമീര്‍) റിഫ ഏരിയ സമ്മേളനത്തോടെ തുടക്കം കുറിക്കും.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ആയി കോവിഡ് നിബന്ധനകള്‍ പാലിച്ച് ഓഫ് ലൈനായിട്ടാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ഏരിയകളിലും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും. ഏരിയ മെമ്പര്‍ഷിപ്പുകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധി തെരഞ്ഞെടുപ്പും സമ്മേളനങ്ങളില്‍ നടക്കും.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കവതരണവും ഏരിയ കോഓര്‍ഡിനേറ്റര്‍മാരുടെ നിരീക്ഷണത്തില്‍ ഏരിയ ഭാരവാഹികള്‍ നടത്തും. കൂടുതല്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന ചര്‍ച്ചകള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം പ്രവാസി അംഗങ്ങൾ അതാത് ഏരിയ കോഓര്‍ഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്‍റ് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.

സൽമാബാദ് : സന്തോഷ് കാവനാട് 3369 8685 , സജീവ് ആയൂർ 3402 9179
സൽമാനിയ : രഞ്ജിത് 3979 4065 , രാജ് കൃഷ്ണൻ 3397 1810
ബുദൈയ : കിഷോർ 3839 5229
മുഹറഖ് : ഹരി എസ്. പിള്ള 6639 6542
റിഫ : കോയിവിള മുഹമ്മദ് 3900 7142, അനോജ് മാസ്റ്റർ 3976 3026
സിത്ര : ബിനു കുണ്ടറ 3879 4085, നിഹാസ് പള്ളിക്കൽ 3331 8586
ഹമദ് ടൗൺ : നവാസ് കരുനാഗപ്പള്ളി 3835 4672, അജിത് ബാബു 3556 0231
മനാമ : മനോജ് ജമാൽ 3921 2052
ഗുദൈബിയ : നാരായണൻ 3320 5249
ഹിദ്ദ് : അനൂബ് തങ്കച്ചൻ 3600 8770, റോജി ജോൺ 3912 5828

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.