• Logo

Allied Publications

Americas
ന്യൂയോർക്ക് മലയാളി അസോസിയേഷൻ വിമൻസ് ഫോറത്തിനു നവസാരഥികൾ
Share
ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) വിമൻസ് യൂത്ത് ഫോറത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി നൂപ മേരി കുര്യൻ, ലിഷ തോമസ്, സോൻസി ആർ.രാജൻ, സ്മിത രാജേഷ് എന്നിവരെ കോഓർഡിനേറ്റർമാരായും മെൽവിൻ മാമ്മൻ, ക്രിസ്റ്റോ എബ്രഹാം എന്നിവരെ യൂത്ത് ഫോറം കോ‌ഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് ലാജി തോമസിന്‍റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ്‌ യോഗം 2022 23 വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി. പ്രവർത്തനോദ്ഘാടനം ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽ ഏപ്രിൽ 23 നു (ശനി) വിപുലമായി നടത്തുവാൻ തീരുമാനിച്ചു.

പ്രവർത്തനങ്ങളുടെ ഭാഗമായി മേയ് 21ന് ക്രിക്കറ്റ് ടൂർണമെന്‍റും ജൂൺ 18 നു പിക്ക്നിക്കും നവംബർ അഞ്ചിനു ഫാമിലി നൈറ്റും വിവിധ കമ്മ്യൂണിറ്റി, ചാരിറ്റി പ്രവർത്തനങ്ങളും നടത്തുവാനും തീരുമാനിച്ചു. ഇതിനായി വിവിധ കോഓർഡിനേറ്റേർമാരെ ചുമതലപ്പെടുത്തിയതായും സെക്രട്ടറി സിബു ജയ്ക്കബ് അറിയിച്ചു.

ലാജി തോമസ് (പ്രസിഡന്‍റ്) സാം തോമസ് (വൈസ് പ്രസിഡന്‍റ്), സിബു ജെയ്ക്കബ് (സെക്രട്ടറി), ജോർജ് കൊട്ടാരം (ട്രഷറർ), ജിൻസ് ജോസഫ് (ജോയിന്‍റ് സെക്രട്ടറി), സജു തോമസ് (ജോയിന്‍റ് ട്രഷറർ) കമ്മറ്റി അംഗങ്ങളായ ബിജു ജോൺ, ജെയ്സൺ ജോസഫ്, മാത്യുക്കുട്ടി ഈശോ, ബിബിൻ മാത്യു, ബിനു മാത്യു, പബ്ലിക്ക് റിലേഷൻ ഓഫീസർ ഡോൺ തോമസ്, ഓഡിറ്റേഴ്സ് ഡോ.ജേക്കബ് തോമസ്, ജോയൽ സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

മാത്യു ജോഷ്വാ ചെയർമാനും അനിയൻ മൂലയിൽ, ജേക്കബ് കുര്യൻ, രാജേഷ് പുഷ്പരാജൻ, മാത്യു വർഗീസ് എന്നിവർ അംഗങ്ങളായ ഒരു ബോർഡ് ആണ് സംഘടന‌യ്ക്കു വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നത്.

ഷാജി രാമപുരം

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ